സൂറിച്ച്: അര്‍ജന്റീനയ്ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരം കാണികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് വൈകാനിടയായതില്‍ ഫിഫ അന്വേഷണം ആരംഭിച്ചു. ബ്രസീലിലെ മാരക്കാനാ സ്റ്റേഡിയത്തില്‍ നടന്ന മത്സരം സംഘര്‍ഷത്തെ തുടര്‍ന്ന് 30 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്.
സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ക്കെതിരെയുണ്ടായ പോലീസ് നടപടിയെ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി വിമര്‍ശിച്ചിരുന്നു. ചൊവ്വാഴ്ചയിലെ മത്സരത്തിന് മുന്നോടിയായ ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കസരേകള്‍കൊണ്ടുള്ള ഏറ് അടക്കം നടന്നിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് താരങ്ങള്‍ ഗ്രൗണ്ട് വിട്ടിരുന്നു. മത്സരം അരമണിക്കൂറിനു ശേഷമാണ് പുനരാരംഭിച്ചത്.
'ഫിഫയുടെ അച്ചടക്കസമിതി അര്‍ജന്റീന, ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കെതിരേ അന്വേഷണം ആരംഭിച്ച'തായി ഫിഫ ഔദ്യോഗിമായി അറിയിച്ചു.
മത്സരക്രമവും സുരക്ഷയും സംബന്ധിച്ച ഫിഫയുടെ അച്ചടക്ക ചട്ടങ്ങളുടെ ലംഘനം നടന്നോയെന്നാണ് ബ്രസീലിനെതിരെ നടക്കുന്ന അന്വേഷണം. മത്സരം വൈകിയത് സംബന്ധിച്ചും കാണികളുടെ നടപടികളുമാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേരിടുന്ന അന്വേഷണം.
അടുത്ത മത്സരങ്ങളില്‍നിന്ന് സ്റ്റേഡയത്തിന് വിലക്കേര്‍പ്പെടുത്തുകയോ കനത്ത പിഴയോ നൽകുകയോ ആകും കുറ്റം തെളിഞ്ഞാലുള്ള ശിക്ഷ.
Content Highlights: Fifa launches investigation into Brazil-Argentina match disorder
Published: 25 Nov 2023, 04:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented