ഗൂഡിസണ്‍ പാര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് സമനില. എവര്‍ട്ടണാണ് ലിവര്‍പൂളിനെ സമനിലയില്‍ തളച്ചത്. ഗൂഡിസണ്‍ പാര്‍ക്കില്‍ നടന്ന മേഴ്‌സിസൈഡ് ഡെര്‍ബി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ആറ് മത്സരങ്ങളില്‍ നിന്ന് ചെമ്പടയുടെ മൂന്നാം സമനിലയാണിത്. ലീഗില്‍ എവര്‍ട്ടണിന് ഇതുവരെ വിജയിക്കാനായിട്ടില്ല.
ലീഗിലെ ആദ്യ വിജയം തേടിയാണ് സ്വന്തം തട്ടകത്തില്‍ എവര്‍ട്ടണ്‍ കളിക്കാനിറങ്ങിയത്. ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. രണ്ട് തവണ ലിവര്‍പൂള്‍ താരങ്ങളുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. സീസണിലെ ആറ് ലീഗ് മത്സരങ്ങളില്‍ അഞ്ചിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ലിവര്‍പൂളിന് സാധിച്ചിട്ടില്ല.
രണ്ടാം പകുതിയില്‍ ഫാബിയോ കാര്‍വലോയ്ക്ക് പകരം റൊബര്‍ട്ടോ ഫിര്‍മിനോയെ കളത്തിലിറക്കി ക്ലോപ്പ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. ചെമ്പടയുടെ മുന്നേറ്റങ്ങള്‍ക്ക് പക്ഷേ എവര്‍ട്ടണ്‍ പ്രതിരോധത്തെ മറികടക്കാനായില്ല. ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡ് മികച്ച സേവുകളുമായി തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 69-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ ഡിഫെന്‍ഡര്‍ കോണര്‍ കോഡി വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം ഒമ്പത് പോയന്റോടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് നാല് സമനിലയും രണ്ട് തോല്‍വിയുമടക്കം നാല് പോയന്റാണ് എവര്‍ട്ടണിന്റെ സമ്പാദ്യം.
Content Highlights: Everton and Liverpool fought out an eventful Merseyside derby draw at Goodison Park.
Published: 03 Sept 2022, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented