ആന്‍ഫീല്‍ഡ്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ കീഴടക്കി ലിവര്‍പൂള്‍. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ജയത്തോടെ പട്ടികയില്‍ ടീം ഒന്നാമതെത്തി.
ചെല്‍സിക്കെതിരേ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ചെമ്പട മുന്നിലെത്തിയത്. മുഹമ്മദ് സല ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിക്കോളാസ് ജാക്‌സണിലൂടെ ചെല്‍സി തിരിച്ചടിച്ചു. എന്നാല്‍ 51-ാം മിനിറ്റില്‍ കര്‍ടിസ് ജോണ്‍സിലൂടെ ലിവര്‍പൂള്‍ വിജയഗോള്‍ കണ്ടെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് 21 പോയന്റുമായി ടീം സിറ്റിയെ മറികടന്ന് ഒന്നാമതെത്തി.
അതേസമയം മാഞ്ചെസ്റ്റർ സിറ്റി വോൾവ്‌സിനെ 2-1ന് തോൽപ്പിച്ചു. ജോസ്‌കോ ഗ്വാർഡിയോൾ (33), ജോൺ സ്‌റ്റോൺസ് (90+5) എന്നിവർ സിറ്റിക്കുവേണ്ടി ഗോൾ നേടി. ഏഴാംമിനിറ്റിൽ യോർഗൻ സ്ട്രാൻഡ് ലാർസന്റെ ഗോളിൽ വോൾവ്‌സ് മുന്നിലെത്തിയിരുന്നു.
ശനിയാഴ്ച ബേൺമത്തിനോട് തോറ്റ (2-0) ആഴ്സനൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. റയാൻ ക്രിസ്റ്റി (70), ജസ്റ്റൻ ക്ലൂവർട്ട് (79-പെനാൽട്ടി) എന്നിവർ ബേൺമത്തിനുവേണ്ടി സ്‌കോർ ചെയ്തു. ആഴ്‌സനലിന്റെ വില്യം സാലിബ 30-ാം മിനിറ്റിൽ ചുവപ്പുകാർഡുകണ്ട് പുറത്തായിരുന്നു. സിറ്റിക്ക് എട്ടുകളിയിൽ ആറു ജയം ഉൾപ്പെടെ 20 പോയിന്റായി. ആഴ്‌സനലിന് 17 പോയിന്റുണ്ട്.
Content Highlights: english premier league liverpool beat chelsea
Published: 21 Oct 2024, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented