ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ കിരീടപ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. വെസ്റ്റ്ഹാമിനെതിരേ സമനിലയായതോടെയാണ് ഗണ്ണേഴ്‌സിന്റെ പ്രീമിയര്‍ ലീഗ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റത്. രണ്ടുഗോളുകള്‍ക്ക് മുന്നിട്ടുനിന്നതിന് ശേഷമാണ് ആഴ്‌സണല്‍ സമനില വഴങ്ങിയത്. ഇതോടെ പോയന്റ് പട്ടികയില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുമായുള്ള ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരം അര്‍ട്ടേറ്റയും സംഘവും നഷ്ടപ്പെടുത്തി.
വെസ്റ്റ്ഹാമിന്റെ തട്ടകത്തില്‍ ഗംഭീര തുടക്കമായിരുന്നു ഗണ്ണേഴ്‌സിന്റേത്. ഏഴാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ മുന്നിലെത്തി. ബ്രസീല്‍ സൂപ്പര്‍താരം ഗബ്രിയേല്‍ ജെസ്യൂസാണ് വലകുലുക്കിയത്. പിന്നാലെ 10-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡും ലക്ഷ്യം കണ്ടതോടെ ആഴ്‌സണല്‍ രണ്ടുഗോളുകള്‍ക്ക് മുന്നിട്ടുനിന്നു. എന്നാല്‍ 33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സൈദ് ബെന്റാമ വെസ്റ്റ് ഹാമിന്റെ ആദ്യഗോള്‍ നേടി. ആദ്യ പകുതി 2-1 ന് ആഴ്‌സണല്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ വെസ്റ്റ് ഹാം സമനില ഗോള്‍ നേടി. 54-ാം മിനിറ്റില്‍ ജാരോഡ് ബോവനാണ് വെസ്റ്റ് ഹാമിനായി വലകുലുക്കിയത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം വെസ്റ്റ്ഹാം പ്രതിരോധക്കോട്ടയില്‍ തട്ടിത്തെറിച്ചതോടെ ആഴ്‌സണല്‍ സമനിലയോടെ മടങ്ങി.
ഇതോടെ പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായുള്ള പോരാട്ടം മുറുകുമെന്നുറപ്പായി. 31 മത്സരങ്ങളില്‍ നിന്ന് 74 പോയന്റോടെ ആഴ്‌സണല്‍ തലപ്പത്ത് തുടരുകയാണ്. ഒരു മത്സരം കുറച്ചുകളിച്ച സിറ്റി 70 പോയന്റോടെ രണ്ടാം സ്ഥാനത്താണുള്ളത്. ഇനിയുള്ള മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
Content Highlights: english premier league arsenal got a setback by score draw with arsenal
Published: 16 Apr 2023, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented