ലണ്ടൻ: ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് മെക്‌സിക്കോയെ നേരിടുന്ന പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും പബ്ബുകൾക്കും ബാറുകൾക്കും പ്രവർത്തനസമയം നീട്ടിനൽകി യു.കെ. സർക്കാർ.ജൂലൈ 6 തിങ്കളാഴ്ച പുലർച്ചെ 5 മണിവരെ തുറന്നുപ്രവർത്തിക്കാൻ ലൈസൻസിങ് നിയമങ്ങളിൽ താത്കാലിക ഇളവ് അനുവദിച്ചു. മത്സരാവസാനംവരെ ആരാധകർക്ക് തടസ്സമില്ലാതെ കളി കാണാൻ ഇതുവഴി സാധിക്കുമെന്നും, പബ്ബുകൾ നേരത്തേ അടച്ചുപൂട്ടാൻ നിർബന്ധിതരാകില്ലെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യാഴാഴ്ച അറിയിച്ചു.
ഇളവ് നിലവിൽ വന്നതോടെ, സാധാരണ സമയ പരിധിക്കപ്പുറം മദ്യം വിളമ്പുന്നതിനായി പബ്ബുകൾക്കും ബാറുകൾക്കും ഇനി പ്രത്യേക അനുമതി തേടി വ്യക്തിഗതമായി അപേക്ഷിക്കേണ്ടതില്ല. മെക്‌സിക്കോ സിറ്റിയിൽ യു.കെ. സമയം പുലർച്ചെ ഒന്നിന് ആരംഭിക്കുന്ന മത്സരം തത്സമയം കാണാൻ പബ്ബുകളിലും ബാറുകളിലും വലിയ ജനക്കൂട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലോ ദേശീയ തലത്തിലോ പ്രാദേശിക തലത്തിലോ ഉള്ള സവിശേഷവും പ്രാധാന്യമർഹിക്കുന്നതുമായ അവസരങ്ങളിൽ ലൈസൻസിങ് സമയം നീട്ടാൻ ആഭ്യന്തര സെക്രട്ടറിക്ക് നിയമപരമായ അധികാരമുണ്ട്. ഇത് മുൻനിർത്തിയാണ് പുതിയ ഉത്തരവ്. നേരത്തെ രാത്രി 10 മണിക്ക് മുൻപ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ മറ്റ് ലോകകപ്പ് മത്സരങ്ങൾക്കും സമാനമായ രീതിയിൽ ഇളവുകൾ നൽകിയിരുന്നു.
Content Highlights: UK government allows pubs to stay open until 5 AM on July 6, 2026., Special licensing relaxation for England vs Mexico World Cup Round of 16 match.
Published: 03 Jul 2026, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented