ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ ഇതിഹാസവും അയാക്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുന്‍ തലവനുമായ എഡ്വിന്‍ വാന്‍ ഡെര്‍ സാര്‍ അപകടനില തരണം ചെയ്തു. അയാക്‌സിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി വാന്‍ ഡെര്‍ സാര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്നു.
ജൂലായ് ഏഴിനാണ് രക്തസ്രാവത്തെത്തുടര്‍ന്ന് താരത്തെ ക്രൊയേഷ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവധിക്കാലം ആഘോഷിക്കാനായി ക്രൊയേഷ്യയിലെത്തിയപ്പോഴാണ് താരത്തിന് രക്തസ്രാവമുണ്ടായത്. 52 കാരനായ വാന്‍ ഡെര്‍ സാര്‍ ഇപ്പോഴും ഐ.സി.യുവിലാണെന്നും എന്നാല്‍ ജീവന് ആപത്തില്ലെന്നും അയാക്‌സ് കുറിച്ചു.
130 മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനുവേണ്ടി കളിച്ച വാന്‍ ഡെര്‍ സാര്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ആകെ 606 മത്സരങ്ങളില്‍ ഗോള്‍വല കാത്തു. അയാക്‌സ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ് തുടങ്ങിയ വമ്പന്‍ ടീമുകളുടെ ഗോള്‍കീപ്പറായി വാന്‍ ഡെര്‍ സാര്‍ ദീര്‍ഘകാലം കളിച്ചു.
Content Highlights: Edwin Van Der Sar Out Of Life Threatening Danger says ajax football club
Published: 12 Jul 2023, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented