
അസൻസിയോൺ (പാരഗ്വായ്): ലോക്ക്ഡൗണിനെ തുടർന്ന് പാരഗ്വായിലെ അസൻസിയോണിലെ ആഡംബര ഹോട്ടലിലെ വീട്ടുതടങ്കൽ ആഘോഷമാക്കി മുൻ ബ്രസീൽ ഫുട്ബോൾ താരം റൊണാൾഡീന്യോ.
വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിന് അറസ്റ്റിലായ റൊണാൾഡീന്യോയേയും സഹോദരൻ റോബർട്ടോ ഡി അസീസിനെയും ഒരു മാസത്തെ ജയിൽവാസത്തിനൊടുവിൽ കോടതി മോചിപ്പിച്ചിരുന്നു. എങ്കിലും കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് വിചാരണ പൂർത്തിയാകുന്നതുവരെ ഇരുവരെയും വീട്ടുതടങ്കലാക്കാനും കോടതി ഉത്തരവിട്ടു.
ഇതോടെ ജയിൽമോചിതരായ ഇരുവരെയും പാരഗ്വായയിലെ അസൻസിയോണിലെ ആഡംബര ഹോട്ടലായ പാൽമരോഗയിൽ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു. ഒരു ദിവസത്തെ താമസത്തിന് 350 ഡോളർ (ഏകദേശം 27,000-ഓളം രൂപ) വിലവരുന്ന നൈറ്റ് സ്യൂട്ടിലാണ് ഇരുവരുടെയും താമസം.
എന്നാൽ ആഡംബര ഹോട്ടലിലെ തടങ്കൽ ആഘോഷമാക്കുകയാണ് താരം. കഴിഞ്ഞ ദിവസം റൊണാൾഡീന്യോ ആവശ്യപ്പെട്ടതനുസരിച്ച് ഫുട്ബോൾ പരിശീലനത്തിനായും മറ്റും ഒരു മുറി തന്നെ ഹോട്ടൽ അധികൃതർ ഒരുക്കിക്കൊടുത്തു. ഇതിനൊപ്പം ഹോട്ടൽ ജിമ്മിലെ വർക്ക്ഔട്ടും.
ഹോട്ടൽ മാനേജർ എമിലിയോ യെഗ്രോസ് തന്നെയാണ് വാർത്താ ഏജൻസിയോട് ഇക്കാര്യം പറഞ്ഞത്.
ഏകദേശം 1.6 മില്യൺ യു.എസ് ഡോളർ കെട്ടിവെച്ചാണ് റൊണാൾഡീന്യോയും സഹോദരൻ റോബോർട്ടോയും ജയിൽമോചിതരായത്. ജയിലിൽനിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റാൻ ഇരുവരും മുൻപും കോടതിയിൽ പലതവണ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ മാസം നാലിനാണ് റൊണാൾഡീന്യോയേയും സഹോദരനെയും വ്യാജ പാസ്പോർട്ടുമായി പൊലീസ് അറസ്റ്റ് ചെയ്തത്.
കാസിനോ ഉടമ നെൽസൺ ബലോട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രസീൽ താരം പരാഗ്വായയിലെത്തിയത്. പൊതുപരിപാടികളിലും പങ്കെടുക്കാനുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ താരത്തിന്റെ കൈയിൽനിന്ന് വ്യാജ പാസ്പോർട്ട് പിടികൂടുകയായിരുന്നു. ഇതോടെ താരത്തെ അറസ്റ്റ് ചെയ്തു. യാത്രരേഖകളും പിടിച്ചെടുത്തു.
Content Highlights: Corona Virus Covid 19 Ronaldinho enjoys house arrest with soccer skills
Published: 16 Apr 2020, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented