
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വീണ്ടും അട്ടിമറി. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിനെ അവരുടെ ഗ്രൗണ്ടില്‍ ജര്‍മന്‍ ടീം ആര്‍ബി ലെപ്‌സിഗ് തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെപ്‌സിഗിന്റെ വിജയം.
58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ തിമോ വെര്‍ണര്‍ ജര്‍മന്‍ ടീമിന്റെ വിജയഗോള്‍ നേടി. കോണാര്‍ഡ് ലെയ്മറെ ബെന്‍ ഡേവിസ് വീഴ്ത്തിയതിനാണ് ജര്‍മന്‍ ടീമിന് പെനാല്‍റ്റി ലഭിച്ചത്. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ലെപ്‌സിഗിന്റെ ആദ്യ ഗോള്‍ കൂടിയാണിത്.
ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ തോറ്റത് ടോട്ടനത്തിന് തിരിച്ചടിയാകും. ഇനി രണ്ടാം പാദത്തില്‍ ലെപ്‌സിഗിന്റ ഗ്രൗണ്ടിലാകും കളി.
അതേസമയം മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അറ്റ്‌ലാന്റ സ്പാനിഷ് ടീം വലന്‍സിയയെ തോല്‍പ്പിച്ചു. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു അറ്റ്‌ലാന്റയുടെ വിജയം. ചാമ്പ്യന്‍സ് ലീഗ് ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച ടീമാണ് അറ്റ്‌ലാന്റ. ഏഴു വര്‍ഷത്തിന് ശേഷം സാന്‍ സിറോയില്‍ ഒരു നോക്കൗട്ട് ജയമെനന് റെക്കോഡ് ഇന്ററിനേയും മിലാനേയും മറികടന്ന് അറ്റ്‌ലാന്റ സ്വന്തമാക്കി.
ഇരട്ട ഗോളുമായി ഹാന്‍സ് ഹറ്റബോവന്‍ ഇറ്റാലിയന്‍ ടീമിനായി തിളങ്ങിയപ്പോള്‍ ഇലിസിച്, റെമോ ഫ്ര്യുയിളെര്‍ എന്നിവരും ഗോള്‍ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ ഡെന്നീസ് ചെറിഷേവാണ് വലന്‍സിയയുടെ ഗോള്‍ നേടിയത്. അടുത്ത മാസം നടക്കുന്ന രണ്ടാം പാദ മത്സരം വലന്‍സിയയുടെ തട്ടകത്തിലാണ് നടക്കുക.
Content Highlights: Champions League Football Tottenham RB Leipzig
Published: 20 Feb 2020, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented