ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഫിക്സ്ച്ചറായി. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലാണ് നാല് മത്സരങ്ങളും നടക്കുക. കോവിഡ് നിയന്ത്രണവിധേയമല്ലാത്ത സാഹചര്യമായതിനാൽ ഇത്തവണ ഓരോ ടീമിനും ഒരു മത്സരം മാത്രമാണുണ്ടാകുക. എല്ലാ സീസണിലും നടക്കുന്നതുപോലെ രണ്ട് പാദങ്ങളായിട്ട് മത്സരമുണ്ടാകില്ല.

To advertise here,

ഓഗസ്റ്റ് 13-ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പി.എസ്.ജി ഇറ്റാലിയൻ ടീം അറ്റ്ലാന്റയെ നേരിടും. സീരി എയിൽ മികച്ച ഫോം പുറത്തെടുത്ത ടീമാണ് അറ്റ്ലാന്റ. ഓഗസ്റ്റ് 14-ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡ് ജർമൻ ടീം ലെപ്സിഗിനെ നേരിടും.

ഓഗസ്റ്റ് 15-ന് മാഞ്ചസ്റ്റർ സിറ്റി ലിയോണിനെ നേരിടും. റയൽ മാഡ്രിഡിനെ തോൽപ്പിച്ചാണ് സിറ്റിയുടെ വരവെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ യുവന്റസിനെ മറികടന്നാണ് ലിയോൺ ക്വാർട്ടർ ടിക്കറ്റെടുത്തത്. ഓഗസ്റ്റ് 16-നാണ് ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലുള്ള ക്ലാസിക് പോരാട്ടം. നാപ്പോളിയെ തോൽപ്പിച്ചാണ് ബാഴ്സ ക്വാർട്ടറിലെത്തിയത്. ചെൽസിയെ 7-1ന് തകർത്താണ് ബയേണിന്റെ മുന്നേറ്റം.