റിയോ ഡി ജനൈറോ: ഇക്കഴിഞ്ഞ ബുധനാഴ്ച അര്‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം സോഷ്യല്‍ മീഡിയ വഴി ശേഷം വംശീയാധിക്ഷേപം നേരിട്ടെന്ന് ബ്രസീല്‍ സ്ട്രൈക്കര്‍ റോഡ്രിഗോ. മത്സരത്തിനിടെ താരം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

To advertise here,

ഗാലറിയില്‍ ബ്രസീല്‍ അര്‍ജന്റീന ആരാധകര്‍ ഏറ്റുമുട്ടിയതോടെ വൈകിയാണ് മത്സരം തുടങ്ങിയത്. ഇതിനിടെ പോലീസ് ഗാലറിയിലെ അര്‍ജന്റീന ആരാധകരെ തല്ലിച്ചതയ്ക്കുന്നതില്‍ മെസ്സിയടക്കമുള്ളവര്‍ പ്രതിഷേധിക്കുകയും മൈതാനം വിടുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു റോഡ്രിഗോയും മെസ്സിയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

മത്സരം ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി വംശവിരുദ്ധമായ ചിത്രങ്ങളും വാക്കുകളും ഇമോജികളും തനിക്ക് ലഭിച്ചതെന്ന് റോഡ്രിഗോ പറഞ്ഞു.

''വംശീയവാദികള്‍ എപ്പോഴും അവരുടെ ജോലിയിലാണ്. എന്റെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍ അധിക്ഷേപപദങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്'', താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.