ജൂൺ പതിനാലിന് ന്യൂജെഴ്‌സിയിൽ മൊറക്കോയ്‌ക്കെതിരെയാണ് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ കളി.

ക്രീവ്‌ലാൻഡ്: ലോകകപ്പിന് ഫുട്‌ബോളിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ബ്രസീലിന് ആശ്വാസജയം. ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട മറികടന്നത്. ഏഴും മിനിറ്റിൽ തന്നെ മിഡ്ഫീൽഡർ ബ്രൂണോ ഗ്യുമാരേസിന്റെ ഗോളിൽ ബ്രസീൽ ലീഡ് നേടി. എന്നാൽ, നാല് മിനിറ്റിനകം മൊസ്തഫ സീക്കോയിലൂടെ ഈജിപ്ത് തിരിച്ചടിച്ച് ഞെട്ടിച്ചു. മാർക്കിന്യോസിന്റെ ഒരു അലക്ഷ്യമായ പാസ് പിടിച്ചെടുത്താണ് സീക്കോ അലിസ്സൺ ബെക്കറെ കീഴ്‌പ്പെടുത്തിയത്.
അമ്പത്തിരണ്ടാം മിനിറ്റിൽ യുവതാരം എൻഡ്രിക്കിന്റെ ഗോളിലാണ് ബ്രസീൽ ആശ്വാസജയം കണ്ടെത്തിയത്. ഹാഫ് ടൈമിൽ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങി ഏഴ് മിനിറ്റിനുള്ളിലായിരുന്നു റഫീനയുടെ ക്രോസിൽ നിന്ന് എൻഡ്രിക്കിന്റെ ഗോൾ. ഹാഫ് ടൈമിന് തൊട്ടുമുൻപ് ഇഗോർ തിയാഗോ നല്ലൊരു അവസരം കളഞ്ഞുകളിച്ചശേഷമായിരുന്നു എൻഡ്രിക്കിന്റെ വിജയഗോൾ. ഹാഫ് ടൈമിൽ തിയാഗോയെ പിൻവലിച്ചാണ് എൻഡ്രിക്കിനെ ഇറക്കിയത്.
ഈജിപ്തിനുവേണ്ടി സൂപ്പർതാരം സലയും പകരക്കാരനായി ഇറങ്ങി. സല ബോക്‌സിന്റെ അറ്റത്ത് നിന്ന് ഒരു ഷോട്ട് തൊടുത്തെങ്കിലും ലക്ഷ്യംകാണാനായില്ല. ബ്രസീലിനുവേണ്ടി സൂപ്പർതാരം നെയ്മർ കളിച്ചില്ല.
ജൂൺ പതിനാലിന് ന്യൂജെഴ്‌സിയിൽ മൊറക്കോയ്‌ക്കെതിരെയാണ് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ കളി. ജൂൺ പതിനഞ്ചിന് കരുത്തരായ ബെൽജിയത്തിനെതിരെയാണ് ഈജിപ്തിനെ ആദ്യത്തെ കളി.
Content Highlights: Brazil defeated Egypt 2-1 in their final pre-World Cup friendly., Bruno Guimarães scored the opening goal for Brazil., Young talent Endrick scored the winning goal in the 52nd minute., Neymar was absent from the Brazil squad for this match., Brazil's World Cup opener is against Morocco on June 14.
Published: 07 Jun 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented