ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ 11 വര്‍ഷമായുള്ള ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ച് ബയേര്‍ ലേവര്ക്യൂസന് കന്നി കിരീടം സ്വന്തമാക്കി. ഞായറാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രെമനെ തോല്പിച്ചതോടെയാണ് ലീഗില്‍ ബയേര്‍ ലേവര്ക്യൂസന് കിരീടം ഉറപ്പിച്ചത്. സീസണില്‍ ഇനിയും അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലെവര്ക്യൂസന് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയനേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ലേവര്‍ക്യൂസന്റെ 120 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ ബുണ്ടസ് ലിഗ കിരീടമാണിത്.
വെര്‍ഡര്‍ ബ്രെമനെതിരായ മത്സരത്തില്‍ ഫ്ലോറിയന്‍ വിര്‍ട്സിന്റെ ഹാട്രിക് ഗോളുകള്‍ ലെവര്‍ക്യൂസന്റെ വിജയത്തിന് ഇരട്ടി മധുരം പകര്‍ന്നു. വിക്ടര്‍ ബോണിഫേസും ഗ്രനിത് ഷാക്കയും ഓരോ ഗോള്‍ വീതംനേടി.
കന്നി കിരീടം സ്വന്തമാക്കും മുമ്പ് ബുണ്ടസ് ലിഗയില്‍ ലെവര്ക്യൂസന് അഞ്ച് തവണ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ലീഗിലെ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തോല്‍വിയറിയാതെ 79 പോയിന്റാണ് ലെവര്ക്യൂസന് നേടിയിട്ടുള്ളത്. അത്ര തന്നെ മത്സരങ്ങളില്‍നിന്ന് 20 ജയങ്ങളുമായി ബയേണ്‍ 63 പോയിന്റ് നേടി രണ്ടാമതാണ്. ഒരു സീസണിൽ ഏറ്റവുമധികം തോൽവിയറിയാത്ത മത്സരങ്ങൾ എന്ന ബുണ്ടസ് ലിഗ റെക്കോർഡും ലെവർക്യൂസൻ സ്വന്തമാക്കി.
ഇവിടംകൊണ്ട് തീരില്ലെന്നാണ് കിരീടം സ്വന്തമാക്കിയ ശേഷം ലേവര്ക്യൂസന് കോച്ച് സാബി അലന്‍സോ പ്രതികരിച്ചത്. കഴിഞ്ഞസീസണിലെ തരംതാഴ്ത്തല്‍ സ്ഥിതിയില്‍ നിന്നാണ് ഇത്തവണ സാബി അലന്‍സോ ടീമിന് കിരീടം നേടികൊടുത്തിരിക്കുന്നത്. ലിവര്‍പൂളിലും റയല്‍ മഡ്രിഡിലും പിന്നെ ബയേണ്‍ മ്യൂണിക്കിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന്റെ പര്യായമായ സ്പാനിഷ് താരം അലോന്‍സോയുടെ കളിക്കാരനില്‍നിന്ന് പരിശീലകനിലേക്കുള്ള മാറ്റം ഫുട്ബോള്‍ ലോകം കൗതുകത്തോടെയാണ് നോക്കികാണുന്നത്.
Content Highlights: Bayer Leverkusen End Bayern Munich's Bundesliga Dominance Claim Maiden Title
Published: 15 Apr 2024, 10:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented