ബാഴ്‌സലോണ: സാവി ഹെര്‍ണാണ്ടസിനെ ബാഴ്‌സലോണയുടെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. ക്ലബ് പ്രസിഡന്റ് ജോന്‍ ലാപോര്‍ട്ടയാണ് ഇക്കാര്യം അറിയിച്ചു. 2024-25 സീസണില്‍ സാവി ബാഴ്‌സയില്‍തന്നെ തുടരുമെന്ന് സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് തീരുമാന മാറ്റം. സീസണില്‍ ഒരു ട്രോഫി പോലും നേടാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞിരുന്നില്ല.
ഞായറാഴ്ച സെവിയ്യയ്‌ക്കെതിരേ നടക്കുന്ന ബാഴ്‌സലോണയുടെ അവസാന മത്സരത്തിനു ശേഷം സാവി ചുമതലയൊഴിയും. പരിശീലകനെന്ന നിലയിലുള്ള സാവിയുടെ പ്രവര്‍ത്തനത്തിന് ബാഴ്‌സലോണ നന്ദി അറിയിക്കുന്നു. ടീമിന്റെ കളിക്കാരനായും പരിശീലകനായും സമാനതകളില്ലാത്ത കരിയറാണ് സാവിയുടേതെന്നും ക്ലബ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ബാഴ്‌സലോണയുടെ പരിശീലന അക്കാദമിയായ സിയൂട്ട് എസ്‌പോര്‍ട്ടിവ് ജോവന്‍ ഗാമ്പറില്‍ വെച്ചായിരുന്നു തീരുമാനം. സ്‌പോര്‍ട്‌സ് വൈസ് പ്രസിഡന്റ് റഫ യുസ്‌തെ, ഡയറക്ടര്‍, സാവിയുടെ അസിസ്റ്റന്റായ ഓസ്‌കര്‍ ഹെര്‍ണാണ്ടസ്, സെര്‍ജിയോ അലെഗ്രെ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. 2021-ലാണ് സാവി ബാഴ്‌സയുടെ പരിശീലകനായി ചുമതലയേറ്റത്. 2022-23 സീസണില്‍ സാവിയുടെ കീഴില്‍ ക്ലബ് ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടി. സാവിക്കു കീഴിലുള്ള രണ്ടര വര്‍ഷം ക്ലബ് 142 മത്സരങ്ങള്‍ കളിച്ചു.
Content Highlights: barcelona sacked xavi hernandez from coaching duty
Published: 24 May 2024, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented