ഇരുപത് വര്‍ഷത്തിനിടയിൽ മെസ്സിയും റൊണാൾഡോയുമില്ലാതെ ബാലൺ ദ്യോർ അന്തിമ പട്ടിക. ആർക്കായിരിക്കും ഇത്തവണ പുരസ്കാരം എന്നറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. 2003-ന് ശേഷം ആദ്യമായാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയോ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ഇല്ലാത്ത അന്തിമപട്ടിക വരുന്നത്. ഇതിനിടയിൽ മെസ്സി എട്ടുതവണയും ക്രിസ്റ്റ്യാനോ അഞ്ചുതവണയും ബാലണ്‍ ദ്യോര്‍ നേടി.
രണ്ടുപതിറ്റാണ്ടിനുശേഷം മെസ്സിക്കും റൊണാള്‍ഡോയ്ക്കും ചുറ്റുമായിരുന്നു ബാലണ്‍ ദ്യോര്‍ കറങ്ങിയത്. ഇരുവരുമില്ലാത്ത പട്ടികയ്ക്കൊടുവില്‍ പുതിയ അവകാശിയുണ്ടാവുമ്പോള്, ഫുട്ബോളില്‍ പുതിയ യുഗത്തിന്റെ തുടക്കം കൂടിയാവുമത്. തിങ്കളാഴ്ച രാത്രി 1.15-ന് പാരീസില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിക്കുക.
റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ്, ഇംഗ്ലീഷുകാരനായ ജൂഡ് ബെല്ലിങ്ഹാം, ഫ്രഞ്ചുകാരനായ കിലിയന്‍ എംബാപ്പെ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍, അര്‍ജന്റീനക്കാരനായ ഇന്റര്മിലാന് താരം ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവരാണ് പുരസ്കാരത്തിന് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നവര്. 24-കാരനായ വിനീഷ്യസ് റയലിനായി കഴിഞ്ഞ സീസണില്‍ 24 ഗോളും 11 അസിസ്റ്റും നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും റയലിനായി സ്കോര്‍ ചെയ്തു.
വനിതകളില്‍ ബാഴ്സ താരം എയ്റ്റാന ബോണ്‍മാറ്റി, ബാഴ്സയുടെതന്നെ കോളിന് ഹാന്സെന്, ലിയോണിന്റെ കാഡിദിയാറ്റു ഡിയാനി എന്നിവരാണ് രംഗത്ത്. ഇത്തവണ പുരുഷ-വനിത വിഭാഗങ്ങളില്‍ പരിശീലകര്‍ക്കും പുരസ്കാരം നല്‍കുന്നുണ്ട്.
Content Highlights: Who Will Win Ballon d'Or 2024?
Published: 27 Oct 2024, 08:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented