ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് പിയറെ എമെറിക് ഒബമെയാങ്ങിന്റെ വീട്ടില്‍ കവര്‍ച്ച. ബാഴ്‌സലോണയിലുള്ള കാസ്റ്റല്‍ഡെഫല്‍സിലെ താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച കടന്ന ആയുധധാരികളായ കവര്‍ച്ചക്കാര്‍ ഒബമെയാങ്ങിനെയും ഭാര്യയേയും ആക്രമിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇരുവര്‍ക്കും നിസാര പരിക്കുകള്‍ ഉള്ളതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

To advertise here,

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാഴ്സലോണയിലെ മെട്രോപൊളിറ്റന്‍ ഏരിയയിലെ പ്രാന്തപ്രദേശമായ കാസ്റ്റല്‍ഡെഫല്‍സിലെ ഔബമേയാങ്ങിന്റെ വീട്ടില്‍ മോഷണം നടക്കുന്നത്. ആദ്യ മോഷണം നടക്കുമ്പോള്‍ താരവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഇത്തവണ മുഖംമൂടി ധരിച്ച നാല് അക്രമികളാണ് വീട്ടില്‍ കടന്ന് ആയുധങ്ങളുമായി താരത്തെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബാഴ്‌സലോണ പോലീസ് അറിയിച്ചു.

യൂറോപ്പിലെ മുന്‍നിര താരങ്ങള്‍ കവര്‍ച്ചയ്ക്ക് ഇരയാകുന്നത് ഇതാദ്യമല്ല. ഡിസംബറില്‍, മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ജോവോ കാന്‍സെലോ ഇംഗ്ലണ്ടിലെ വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. അര്‍ജന്റീന താരവും ബെന്‍ഫിക്ക ഡിഫന്‍ഡറുമായ നിക്കോളാസ് ഒട്ടമെന്‍ഡി പോര്‍ച്ചുഗലിലെ തന്റെ വീട്ടില്‍ ഒരു മോഷണത്തിനിടെ ആക്രമിക്കപ്പെട്ടു.

ബാഴ്‌സലോണയില്‍ ജെറാര്‍ഡ് പിക്വെ, അന്‍സു ഫാത്തി, ജോര്‍ഡി ആല്‍ബ, സാമുവല്‍ ഉംറ്റിറ്റി, കുട്ടീഞ്ഞ്യോ എന്നിവരുടെ വീടുകളിലും മോഷണം നടന്നിരുന്നു.