ക്വാർട്ടറിൽ സ്വിസ് പ്രതിരോധപ്പൂട്ടും പൊട്ടിച്ച് അർജന്റീന സെമിയിലേക്ക് മുന്നേറിയപ്പോൾ ചർച്ചയായി മത്സരത്തിനിടയിലെ റെഡ് കാർഡ്. വാർ പരിശോധനയ്ക്ക് പിന്നാലെ സ്വിസ് താരം ബ്രീൽ എംബോളൊയാണ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തായത്. മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വിസ്റ്റർലൻഡ് ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണിത് സംഭവിച്ചത്.
അർജന്റീനയുടെ ലിയാൻന്ദ്രോ പരഡെസ് ഫൗൾ ചെയ്തതിന് തുടർന്ന് എംബോളൊ ഗ്രൗണ്ടിൽ വീഴുകയും റഫറി പരഡെസിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. എന്നാൽ അർജന്റീനൻ മിഡ്ഫീൽഡർ ഫൗൾ ചെയ്തിട്ടില്ലായിരുന്നു. ഇതിൽ വാർ ഇടപെടുകയും റഫറിയെ മോണിറ്ററിന് അടുത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. പരഡെസ് ഫൗൾ ചെയ്തിട്ടില്ലെന്ന് തെളിയുകയും മന:പൂർവ്വം ഗ്രൗണ്ടിൽ വീണ എംബോളൊയ്ക്ക് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. നേരത്തെ തന്നെ ഒരു മഞ്ഞക്കാർഡ് ലഭിച്ചിരുന്ന എംബോളൊയ്ക്ക് കണ്ണീരോടെ കളം വിടേണ്ടി വന്നു. സ്വിറ്റ്സർലൻഡ് പത്ത് പേരായി ചുരുങ്ങുകയും ചെയ്തു.
എന്നാൽ റഫറിയുടെ തീരുമാനം തെറ്റായതിനാൽ അത് മറച്ചുവെയ്ക്കാൻ എംബോളയ്ക്ക് മഞ്ഞക്കാർഡ് നൽകി എന്ന തരത്തിലല്ല കാര്യങ്ങൾ. കളിക്കളത്തിലെ കള്ളങ്ങൾ പിടികൂടാനുള്ള വാറിന്റെ ഗുണമാണ് അവിടെ കണ്ടത്. അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷന്റെ (ഐഎഫ്എബി) മിസ്റ്റേക്കൺ ഐൻഡന്റിറ്റിയുമായി ബന്ധപ്പെട്ട നിയമമാണ് അവിടെ പ്രാവർത്തികമാക്കിയത്. റഫറിയെ വഞ്ചിക്കാൻ കളിക്കാരൻ ശ്രമിച്ചതായി കണ്ടെത്തിയാൽ മഞ്ഞക്കാർഡിലൂടെ മുന്നറിയിപ്പ് നൽകണം എന്നാണ് ഐഎഫ്എബിയുടെ ലോ 12 (ഫൗളുകളും ദുരുപയോഗങ്ങളും), സെക്ഷൻ 3-യിൽ പറയുന്നത്. സ്പോർട്സ്മാൻ സ്പിര്റ്റിന് ചേരാത്ത വിധത്തിൽ കളിക്കളത്തിൽ അഭിനയിച്ച് റഫറിയെ തെറ്റിദ്ധരിപ്പിച്ചതാണ് എംബോള ചെയ്ത കുറ്റം. അതും ഒരു മഞ്ഞക്കാർഡ് വാങ്ങിനിൽക്കെ അത്തരമൊരു മോശം പ്രവർത്തിക്ക് മുതിരരുതായിരുന്നു.
എന്നാൽ ഈ 'മിസ്റ്റേക്കൺ ഐഡന്റിറ്റി' ഇതാദ്യമായല്ല സംഭവിക്കുന്നത്. ഈ ലോകകപ്പിൽതന്നെ നടന്ന യുഎസ്എ-പരാഗ്വെ മത്സരത്തിലാണ് ഇത്തരത്തിൽ നൽകിയ മഞ്ഞക്കാർഡ് പിൻവലിച്ച് അഭിനയിച്ച താരത്തിന് മഞ്ഞക്കാർഡ് മാറ്റിക്കൊടുക്കുന്നത്. അന്ന് പരാഗ്വെ താരം മിഗ്വൽ അൽമിറോണിനെ ഫൗൾ ചെയ്തതിന് യുഎസ്എ താരം ടിം റീമിന് റഫറി മഞ്ഞക്കാർഡ് നൽകി. എന്നാൽ വാർ പരിശോധനയിൽ അൽമിറോൺ മന:പൂർവ്വം ഡൈവ് ചെയ്തതാണെന്ന് കണ്ടെത്തുകയും റീമിന്റെ കാർഡ് റദ്ദാക്കി അൽമിറോണിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ മിസ്റ്റേക്കൺ ഐഡന്റിറ്റി നിയമപ്രകാരം വാർ ഇടപെടുന്ന ആദ്യ സംഭവം കൂടിയായിരുന്നു അത്. എന്നാൽ ഈ നിയമപ്രകാരം രണ്ടാം മഞ്ഞക്കാർഡ് വാങ്ങി കളം വിടേണ്ടി വരുന്ന ആദ്യ താരമായി എംബോളൊ മാറി.
Content Highlights: Breel Embolo was sent off following a controversial VAR review during the 2026 World Cup quarter-final., The referee rescinded a yellow card for Leandro Paredes and issued a second yellow to Embolo for simulation., IFAB laws classify simulation as unsporting behavior punishable by a caution., Historical context: Embolo is the first player since 2006 to be dismissed for a second yellow card due to simulation.
Published: 12 Jul 2026, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented