തിരുവനന്തപുരം: അര്ജന്റീന ഫുട്ബോള് ടീം കേരളത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാന്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഏറെനാളത്തെ ആശങ്കകള്ക്കുകൂടി വിരാമമായി.
ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് - കായികമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. അതേസമയം മെസ്സിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് വ്യക്തത വരാനുണ്ട്.
Content Highlights: argentina football team will visit kerala V Abdurahiman
Published: 06 Jun 2025, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented