ന്യൂഡല്‍ഹി: 2023-24 ഐ ലീഗ് സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് ഗോകുലം കേരള എഫ്സിയുടെ സ്പാനിഷ് താരം അലക്സ് സാഞ്ചെസ്. ലീഗിലെ ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരവും അലക്സിനു തന്നെ. ഗോകുലത്തിനായി 22 കളികളില്‍ നിന്ന് 19 ഗോളുകള്‍ നേടി. ഓരോ പുരസ്‌കാരത്തിനും ഒരു ലക്ഷം രൂപ വീതമാണ് ലഭിക്കുക.

To advertise here,

ഇക്കഴിഞ്ഞ ഐ ലീഗ് സീസണിലെ പുരസ്‌കാര ജേതാക്കളുടെ പട്ടിക ബുധനാഴ്ചയാണ് അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷന്‍ പുറത്തുവിട്ടത്. കിരീട ജേതാക്കളായ മുഹമ്മദന്‍സിന്റെ പദം ഛേത്രിയാണ് മികച്ച ഗോള്‍കീപ്പര്‍.

മികച്ച ഡിഫന്‍ഡര്‍: മുഹമ്മദ് ഹമ്മദ് (റിയല്‍ കശ്മീര്‍)

മികച്ച മിഡ്ഫീല്‍ഡര്‍: മിര്‍ജലോല്‍ കാസിമോവ് (മുഹമ്മദന്‍ സ്പോര്‍ട്ടിങ്)

വളര്‍ന്നുവരുന്ന മികച്ച താരം: ഗ്യാമര്‍ നിക്കും (ഇന്റര്‍ കാശി)

മികച്ച പരിശീലകന്‍: ആന്ദ്രേ ചെര്‍നിഷോവ് (മുഹമ്മദന്‍ സ്പോര്‍ട്ടിങ്)

ഫെയര്‍ പ്ലേ പുരസ്‌കാരം: ട്രാവു എഫ്സി