കേരള പ്രീമിയര്‍ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിന് ജനുവരി 27 ന് തുടക്കമാകും. മഞ്ചേരിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. 

To advertise here,

മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിങ്ങനെ രണ്ട് വേദികളിലായി നടക്കുന്ന മത്സരത്തില്‍ 14 ടീമുകള്‍ കിരീടത്തിനായി പോരാടും.  എലൈറ്റ് ഫുഡ്‌സ് ആണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.കോര്‍പ്പറേറ്റ് എന്‍ട്രിയിലൂടെ ഇന്റര്‍ കേരള എഫ്‌സി എന്ന പുതിയ ടീമും ഇത്തവണ ലീഗിന്റെ ഭാഗമാകുന്നുണ്ട്. ഇവരുടെ ടീം പ്രഖ്യാപനവും ഇന്ന് നടന്നു.