കൊല്‍ക്കത്ത: ഐ ലീഗ് കിരീടനേട്ടത്തിനു പിന്നാലെ എ.എഫ്.സി. ഏഷ്യാകപ്പിലെ അരങ്ങേറ്റത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഗോകുലം കേരള എഫ്.സി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയില്‍ കരുത്തരായ എ.ടി.കെ. മോഹന്‍ ബഗാനെ തകര്‍ത്ത ഗോകുലം അരങ്ങേറ്റം ഗംഭീരമാക്കി. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം.
ലൂക്ക മെയ്‌സന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റിഷാദും ജിതിന്‍ എം.എസുമാണ് ഗോകുലത്തിന്റെ മറ്റ് ഗോളുകള്‍ നേടിയത്. പ്രീതം കോട്ടാലും ലിസ്റ്റന്‍ കൊളാസോയുമാണ് എടികെയുടെ ഗോളുകള്‍ നേടിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. 50-ാം മിനിറ്റില്‍ ഗോകുലത്തിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂക്ക മെയ്‌സനാണ് ഗോളടി തുടങ്ങിവെച്ചത്. താഹില്‍ സമാന്റെ പാസ് ലൂക്ക വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ എടികെ ഗോള്‍ തിരിച്ചടിച്ചു. ലിസ്റ്റന്‍ കൊളാസോയുടെ അസിസ്റ്റില്‍ നിന്ന് പ്രീതം കോട്ടാലാണ് എടികെയ്ക്കായി ആദ്യ ഗോളടിച്ചത്.
എന്നാല്‍ ആ ഗോളിന്റെ ആവേശമടങ്ങും മുമ്പ് 57-ാം മിനിറ്റില്‍ റിഷാദിലൂടെ ഗോകുലം ലീഡെടുത്തു. പിന്നാലെ 65-ാം മിനിറ്റില്‍ ജോര്‍ദെയ്ന്‍ ഫ്‌ളെച്ചറിന്റെ പാസ് വലയിലെത്തിച്ച മെയ്‌സന്‍ കളിയിലെ തന്റെ രണ്ടാം ഗോളും ഗോകുലത്തിന്റെ മൂന്നാം ഗോളും കണ്ടെത്തി. മത്സരം ഗോകുലം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 80-ാം മിനിറ്റിലെ ഫ്രീ കിക്ക് വലയിലെത്തിച്ച ലിസ്റ്റന്‍ കൊളാസോ എടികെയ്ക്കായി രണ്ടാം ഗോള്‍ മടക്കി. പിന്നാലെ സമനില ഗോളിനായി എടികെ കിണഞ്ഞ് ശ്രമിക്കവെ 89-ാം മിനിറ്റില്‍ മലയാളി താരം ജിതിന്റെ ഗോളിലൂടെ ജയമുറപ്പിച്ചു.
എഫ്‌സി കപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഗോകുലം. എടികെയെ കൂടാതെ ബംഗ്ലാദേശ് ക്ലബ്ബ് ബഷുന്ധര കിങ്സ്, മാലദ്വീപ് ക്ലബ്ബ് മാസിയ എന്നിവയാണുള്ളത്. ഗ്രൂപ്പ് ജേതാക്കള്‍ക്ക് ഇന്റര്‍സോണ്‍ പ്ലേ ഓഫ് സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കും. 21-ന് മാസിയക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
Content Highlights: AFC Cup 2022 Gokulam Kerala beat ATK Mohun Bagan
Published: 18 May 2022, 06:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented