കൊച്ചി: ഐഎസ്എല്ലിനു പിന്നാലെ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. മധ്യനിരയിലെ സൂപ്പര്‍ താരം അഡ്രിയന്‍ ലൂണ സൂപ്പര്‍ കപ്പില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ താരം സൂപ്പര്‍ കപ്പ് കളിക്കാനുണ്ടാകില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങളാല്‍ താരം അവധി നീട്ടിയെന്നും അതുകൊണ്ട് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാന്‍ ലൂണയ്ക്ക് സാധിക്കില്ലെന്നും ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു. യുറഗ്വായ് താരമായ ലൂണ 2021-ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ക്ലബ്ബിനായി 43 മത്സരങ്ങള്‍ കളിച്ച ലൂണ 10 ഗോളുകളും നേടിയിട്ടുണ്ട്. ഏപ്രില്‍ എട്ട് മുതല്‍ 25 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍.
Content Highlights: Adrian Luna to Miss Super Cup 2023 Due to Personal Reasons
Published: 29 Mar 2023, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented