ന്യൂയോർക്ക്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി ഓരോ മത്സരത്തിലും ഉപയോഗിക്കുന്നത് എത്ര ജോഡി ജേഴ്‌സികളാണെന്നറിയുമോ? മെസ്സിക്കായി ഓരോ രാജ്യാന്തര മത്സരത്തിനും ഏകദേശം 200 മുതൽ 300 വരെ ജേഴ്‌സികളാണ് മെസ്സിക്കായി സ്‌പോൺസർമാരായ അഡിഡാസ് തയ്യാറാക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്തിയത് മറ്റാരുമല്ല, അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ്.

To advertise here,

എതിർ ടീമിലെ കളിക്കാർ, പരിശീലകർ, സ്റ്റാഫുകൾ, മാനേജർമാർ, സ്‌പോൺസർമാർ എന്നിവർക്കിടയിൽ മെസ്സിയുടെ ജേഴ്‌സിക്കുള്ള അമിതമായ ആവശ്യം പരിഗണിച്ചാണ് ഇത്രയധികം വസ്ത്രങ്ങൾ നിർമിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളിൽ ഒരാളായ മെസ്സിയുടെ ജേഴ്‌സി സ്വന്തമാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നതിനാലാണ് അഡിഡാസിന് ഇത്ര വലിയ സജ്ജീകരണം ഒരുക്കേണ്ടി വരുന്നത്.

രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമുള്ള സമയത്ത് പോലും ഏകദേശം 650 മെസ്സി ജേഴ്‌സികൾ വരെ തയ്യാറാക്കേണ്ടി വരാറുണ്ടെന്ന് ടീമിലെ കിറ്റ്മാനെ ഉദ്ധരിച്ച് മാർട്ടിനസ് വ്യക്തമാക്കി.