
ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ ഇടംപിടിക്കാനുള്ള പോരാട്ടത്തില്‍ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ തോല്‍പ്പിച്ചപ്പോള്‍ സോനം മാലിക് വലതുകൈ ഉയര്‍ത്തി ആഘോഷിച്ചിട്ടുണ്ടാകുമെന്നുറപ്പ്. കാരണം രണ്ട് വര്‍ഷം മുമ്പ് ആ വലതുകൈ തളര്‍ന്നുകിടക്കുകയായിരുന്നു.
രോഗത്തോടും എതിരാളികളോടും പൊരുതിയാണ് ഹരിയാണയില്‍നിന്നുള്ള 18-കാരി ഇന്ത്യന്‍ടീമില്‍ ഇടമുറപ്പിക്കുന്നത്. ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനും ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ റൗണ്ടിനുമുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള ട്രയല്‍സിന്റെ സെമിയിലാണ് സോനം സാക്ഷിയെ വീഴ്ത്തിയത്. റിയോ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവാണ് സാക്ഷി.
62 കിലോഗ്രാം വിഭാഗത്തില്‍ ഒരുഘട്ടത്തില്‍ 4-6 ന് പിന്നിട്ടുനിന്നശേഷം സോനം തുടരെ പോയന്റ് നേടി. ഒടുവില്‍ 10-10 തുല്യത പാലിച്ചെങ്കിലും അവസാന പോയന്റ് നേടിയതിന്റെ ആനുകൂല്യത്തില്‍ സോനം ഫൈനലിലെത്തി. ഫൈനലില്‍ രാധികയെ തോല്‍പ്പിച്ച് സോനം ടീമില്‍ സ്ഥാനമുറപ്പിച്ചു.
ആതന്‍സില്‍ നടന്ന ലോക കേഡറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയെത്തിയതിനുപിന്നാലെയാണ് സോനത്തെ രോഗം കീഴടക്കിയത്. നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വലതുഭാഗം തളര്‍ന്നു. ഗുസ്തിയെല്ലാം മറന്നേക്കൂ എന്ന് ഡോക്ടര്‍ വിധിയെഴുതി. എന്നാല്‍ സോനത്തിലെ പോരാളി തളര്‍ന്നില്ല.
മുന്‍ ഗുസ്തി താരമായ അച്ഛന്‍ രാജേന്ദര്‍ മാലിക്കും പരിശീലകന്‍ അജ്മര്‍ മാലിക്കും പിന്തുണയുമായി വന്നതോടെ രോഗത്തെ അതിജീവിച്ചു. ഹരിയാണയിലെ സോനാപത് ജില്ലക്കാരിയാണ് സോനം.
Content Highlights: Sonam Malik from Haryana, Asian Wrestling Championship, Indian Team, Mathrubhumi Sports
Published: 06 Jan 2020, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented