
ആകാശ യാത്ര ലോകോത്തര കായികതാരങ്ങള്‍ക്ക് ഒഴിവാക്കാനാകാത്തതാണ്. എന്നാല്‍ പലപ്പോഴും അത്തരം യാത്രകള്‍ അവരുടെ അവസാന യാത്രയാകുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേ, അര്‍ജന്റീന ഫുട്ബോളര്‍ എമിലിയാനോ സല തുടങ്ങി ഒരു ആകാശ യാത്രയില്‍ കായികലോകത്തോടു തന്നെ വിടപറയേണ്ടിവന്നവര്‍ ഇനിയുമുണ്ട്. ആ പട്ടികയിലേക്ക് ഇപ്പോഴിതാ കോബി ബ്രയാന്റും. കായിക ലോകത്തെ കരയിച്ച ഏതാനും ആകാശ ദുരന്തങ്ങളിതാ...
2019 ജനുവരി 21 - എമിലിയാനോ സല
അര്‍ജന്റീനാ ഫുട്ബോളര്‍ എമിലിയാനോ സല സഞ്ചരിച്ച വിമാനം ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടെ തകര്‍ന്നുവീണു.
2016 നവംബര്‍ 28 - ഷെപ്പക്കോയെന്‍സ്
ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഷെപ്പക്കോയെന്‍സ് ടീം സഞ്ചരിച്ച വിമാനം കൊളംബിയയിലെ മെഡെലീനു സമീപം തകര്‍ന്നു. 19 പേര്‍ ഉള്‍പ്പെടെ 76 പേരാണ് അപകടത്തില്‍ മരിച്ചത്.
2002 ജൂണ്‍ 1 - ഹാന്‍സി ക്രോണ്യേ
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹാന്‍സി ക്രോണ്യേ സഞ്ചരിച്ച ചെറുവിമാനം ദക്ഷിണാഫ്രിക്കയിലെ ജോര്‍ജ് വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണു.
1993 ഏപ്രില്‍ 27 - സാംബിയ ദേശീയ ടീം
ഗാബോണില്‍നിന്ന് മിലിട്ടറി എയര്‍ക്രാഫ്റ്റ് തകര്‍ന്ന് അതില്‍ സഞ്ചരിച്ച സാംബിയ ദേശീയ ടീമിലെ 18 താരങ്ങള്‍ ഉള്‍പ്പെടെ 30 പേര്‍ മരിച്ചു. സെനഗലുമായുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സാംബിയ താരങ്ങള്‍.
1958 ഫെബ്രുവരി 6 - മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്
മ്യൂണിക്ക് വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നുവീണ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ എട്ടു താരങ്ങള്‍ ഉള്‍പ്പെടെ 23 പേരാണ് കൊല്ലപ്പെട്ടത്.
Content Highlights: Kobe Bryant joins long list of sports aviation tragedies
Published: 28 Jan 2020, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented