ന്യൂഡല്‍ഹി: അസാധാരണമായ ബൗളിങ് ആക്ഷനിലൂടെ അറിയപ്പെടുന്ന ഇന്ത്യയുടെ പേസിങ് കുന്തമുനയാണ് ജസ്പ്രീത് ബുംറ. ലോകമെമ്പാടുമുള്ള ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ ബുംറയ്ക്ക് തന്റെ ബൗളിങ്ങിലൂടെ കഴിഞ്ഞിട്ടുണ്ട്. ലോകത്തെ ഏതൊരു ക്രിക്കറ്റ് ടീമിന്റെയും വലിയൊരു ആഗ്രഹമാണ് ബുംറയെപ്പോലെ ഒരു ബൗളറെ ലഭിക്കുക എന്നത്. 

To advertise here,

ബുംറയ്ക്ക് സമാനമായ ബൗളിങ് ആക്ഷന്‍കൊണ്ട് പ്രത്യേകമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു പെണ്‍കുട്ടി ബുംറയുടേത് പോലെ ബൗള്‍ ചെയ്യുന്നതാണ് ദൃശ്യം. സ്‌കൂള്‍ യൂണിഫോമില്‍ പന്തെറിയുന്ന പെണ്‍കുട്ടിയുടെ അനുകരണം ആരാധകരില്‍ മതിപ്പുളവാക്കി. ബുംറയുടെ പ്രത്യേകതയായ ഷോട്ട് റണ്‍അപ്പ്, നെറ്റ്‌സിലെ കൈകളുടെ ദ്രുതചലനം എന്നിവയെല്ലാം പെണ്‍കുട്ടിയുടെ ഏറിലും മേളിച്ചിരിക്കുന്നു.