കൊച്ചി: കൊച്ചിയിൽ നടന്ന ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് താരലേലത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ സോഫി മോളിനോ. 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ലേലത്തിന്റെ അവസാന ഘട്ടത്തിൽ ജെസ് ജൊനാസൻ, ക്ലോ ട്രയോൺ എന്നീ താരങ്ങളെ ടീമിലെത്തിച്ചു. ലേലത്തിൽ ആകെ 25 കളിക്കാരെയാണ് വിവിധ ടീമുകൾ സ്വന്തമാക്കിയത്.

To advertise here,

സോഫി മോളിനോയ്ക്കായി ആർസിബിയും യുപി വാരിയേഴ്‌സും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ലേലത്തിൽ ആർസിബി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ജെസ് ജൊനാസൻ (40 ലക്ഷം), ദക്ഷിണാഫ്രിക്കൻ താരം ക്ലോ ട്രയോൺ (30 ലക്ഷം), ഇന്ത്യൻ താരങ്ങളായ തേജൽ ഹസബ്‌നീസ് (30 ലക്ഷം), വൃന്ദ ദിനേശ് (10 ലക്ഷം) എന്നിവരെ സ്വന്തമാക്കി. മലയാലി താരം ആശാ ശോഭനയെ യുപി വാരിയേഴ്സ് 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു.

കർണാടകയുടെ അൺക്യാപ്പ്ഡ് താരം ഉമാ കാശ്വി 10 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തിയതോടെ ഡബ്ല്യുപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

മുംബൈ ഇന്ത്യൻസ് ദിഷ കസത്, ലതിക ഇനാംദാർ, ഭാരതി റാവൽ, സനിക ചാൽക്കെ, അക്ഷിത ഭഗത് എന്നിവരെ 10 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു.

സോഫിയ ഡങ്ക്ലി, ചമരി അത്തപത്തു, ദേവിക വൈദ്യ, ബ്രീ ഇല്ലിങ്, മിലി ഇല്ലിങ്വർത്ത്, ഹുമൈറ ഖാസി, ശ്രദ്ധ പോഖർക്കർ, ഇഷ ഓസ തുടങ്ങിയ പ്രമുഖ താരങ്ങളെ ലേലത്തിൽ ആരും വാങ്ങിയില്ല.

സോഫി മോളിനോ - യുപി വാരിയേഴ്‌സ് - 1.10 കോടി രൂപ

കിരൺ നവഗിരെ - ഡൽഹി ക്യാപിറ്റൽസ് - 75 ലക്ഷം

ജി. കമാലിനി - ഗുജറാത്ത് ജയന്റ്‌സ് - 40 ലക്ഷം

ജെസ് ജോനാസെൻ - ആർസിബി - 40 ലക്ഷം

സ്നേഹ് റാണ - യുപി വാരിയേഴ്സ് - 30 ലക്ഷം

ഒർല പ്രെൻഡർഗാസ്റ്റ് - ഗുജറാത്ത് ജയന്റ്‌സ് - 30 ലക്ഷം രൂപ

ഗ്രേസ് ഹാരിസ് - യുപി വാരിയേഴ്‌സ് - 30 ലക്ഷം

സുഷമ വർമ - യുപി വാരിയേഴ്‌സ് - 30 ലക്ഷം

ദിഷ കസത് - മുംബൈ ഇന്ത്യൻസ് - 10 ലക്ഷം

ലതിക ഇനാംദാർ - മുംബൈ ഇന്ത്യൻസ് - 10 ലക്ഷം

ഭാരതി റാവൽ - മുംബൈ ഇന്ത്യൻസ് - 10 ലക്ഷം

സനിക ചാൽക്കെ - മുംബൈ ഇന്ത്യൻസ് - 10 ലക്ഷം

കാതറിൻ ബ്രൈസ് - യുപി വാരിയേഴ്‌സ് - 10 ലക്ഷം

ഉമാ കാശ്വി - ഡൽഹി ക്യാപിറ്റൽസ് - 10 ലക്ഷം

കിർസ്റ്റി ഗോർഡൻ - ഡൽഹി ക്യാപിറ്റൽസ് - 10 ലക്ഷം

മണാലി ദക്ഷിണി - യുപി വാരിയേഴ്‌സ് - 10 ലക്ഷം

സഹന പവാർ - യുപി വാരിയേഴ്‌സ് - 10 ലക്ഷം

സമൈറ രാഘവ് - ഗുജറാത്ത് ജയന്റ്‌സ് - 10 ലക്ഷം

തേജൽ ഹസബ്‌നിസ് - ആർസിബി - 30 ലക്ഷം

ആശാ ശോഭന - യുപി വാരിയേഴ്സ് - 30 ലക്ഷം

വൃന്ദ ദിനേഷ് - ആർസിബി - 10 ലക്ഷം

ശ്വേത സെഹ്രാവത് - മുംബൈ ഇന്ത്യൻസ് - 20 ലക്ഷം

ക്ലോ ട്രിയോൺ - ആർസിബി - 30 ലക്ഷം

അക്ഷിത ഭഗത് - മുംബൈ ഇന്ത്യൻസ് - 10 ലക്ഷം

നസ്മ ഖാൻ - ഡൽഹി ക്യാപിറ്റൽസ് - 10 ലക്ഷം രൂപ