
സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിരാട് കോലിയുടെ വിക്കറ്റെടുത്ത കെയ്ൽ ജമെയ്സണെതിരേ ആരാധകരോഷം. ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ജാമിസണുമായുള്ള കരാർ റദ്ദാക്കണമെന്നാണ് ആരാധകരുടെ ആവശ്യം. വിരാട് കോലിയാണ് ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻ.
ആർസിബിയുടെ പരിശീലന സമയത്ത് ഡ്യൂക്ക് ബോളിൽ പന്തെറിയാനുള്ള കോലിയുടെ ആവശ്യം ജമെയ്സൺ നിഷേധിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡ്യൂക്ക് ബോളാണ് ഉപയോഗിക്കുന്നത്. ഇതിനാലാണ് ജമെയ്സൺ കോലിയുടെ ആവശ്യം നിരാകരിച്ചത്.
15 കോടി രൂപ മുടക്കിയാണ് കിവീസ് പേസ് ബൗളറെ ആർസിബി ടീമിലെത്തിച്ചത്. എന്നിട്ടും വിരാട് കോലിയെ ജമെയ്സൺ പിന്നിൽ നിന്ന് കുത്തി എന്ന് ആരാധകർ പറയുന്നു.
വിരാട് കോലി ഉൾപ്പെടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ അഞ്ച് ബാറ്റ്സ്മാൻമാരെയാണ് ജമെയ്സൺ പുറത്താക്കിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ എന്നിവരാണ് കിവീസ് ബൗളറുടെ ഇരകൾ.
Content Highlights: World Test Championship Final Virat Kohli Fans Want RCB to Cancel New Zealand Pacer Kyle Jamiesons IPL Contract
Published: 22 Jun 2021, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented