മുംബൈ: വനിതാ ലോകകപ്പ് സെമിയില്‍ ഇന്ത്യയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഓസ്‌ട്രേലിയന്‍ വനിതകള്‍. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.5 ഓവറില്‍ 338 റണ്‍സിന് ഓള്‍ഔട്ടായി.
ഫീബി ലിച്ച്ഫീല്‍ഡിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും എല്ലിസ് പെറി, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഓസീസിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആര്‍ക്കും ഓസീസ് ബാറ്റിങ്ങിനെ പിടിച്ചുകെട്ടാനായില്ല. ക്രാന്തി ഗൗഡും രാധാ യാദവും ദീപ്തി ശര്‍മയുമെല്ലാം നന്നായി തല്ലുവാങ്ങി.
ക്യാപ്റ്റന്‍ അലിസ്സ ഹീലിയെ (5) തുടക്കത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ലിച്ച്ഫീല്‍ഡ് - എല്ലിസ് പെറി സഖ്യം കത്തിക്കയറി. ലിച്ച്ഫീല്‍ഡ് തന്നെയായിരുന്നു കൂടുതല്‍ അപകടകാരി. 93 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 17 ഫോറുമടക്കം 119 റണ്‍സെടുത്ത ലിച്ച്ഫീല്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. 155 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഒടുവില്‍ 28-ാം ഓവറിലാണ് പിരിയുന്നത്.
88 പന്തുകള്‍ നേരിട്ട എല്ലിസ് പെറി രണ്ടു സിക്‌സും ആറ് ഫോറുമടക്കം 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ബെത്ത് മൂണി (24), അന്നബെല്‍ സതെര്‍ലാന്‍ഡ് (3), തഹ്‌ലിയ മഗ്രാത്ത് (12) എന്നിവരെ കൂടി നഷ്ടമാതോടെ ഓസീസ് സ്‌കോറിങ്ങിന്റെ വേഗം ഇടയ്ക്ക് കുറഞ്ഞു.
എന്നാല്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ എത്തിയതോടെ സ്‌കോറിങ് വീണ്ടും വേഗത്തിലായി. 45 പന്തില്‍ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 63 റണ്‍സെടുത്ത ഗാര്‍ഡ്‌നര്‍ ഒടുവില്‍ 49-ാം ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു. ഇന്ത്യയ്ക്കായി ശ്രീ ചരണി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Phoebe Litchfield`s brilliant century and strong half-centuries from Perry and Gardner propelled Australia to a massive total against India in the Women`s World Cup semi-final. India struggled to contain the Aussie batters.
Published: 30 Oct 2025, 07:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented