ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കടുത്ത പരിശീലനത്തിലാണ് ടീമുകൾ. ഐപിഎല്ലിലെ ഇത്തവണത്ത പ്രധാന ശ്രദ്ധാ കേന്ദ്രം സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസായിരിക്കും. വൈഭവ് സൂര്യവംശിയെന്ന പതിമൂന്നുകാരന്റെ സാന്നിധ്യം തന്നെയാണ് അതിന് കാരണം. ഐപിഎല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായി അരങ്ങേറാനുള്ള എല്ലാ ഒരുക്കങ്ങളും വൈഭവ് രാജസ്ഥാൻ ക്യാമ്പിൽ നടത്തിവരികായാണ്. പരിശീലനത്തിനിടെ വൈഭവ് തകർപ്പൻ ഷോട്ടുകൾ പായിക്കുന്നതിന്റെ ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് പങ്കുവെച്ചു.

To advertise here,

വൈഭവ് മികച്ച പ്രകടനം ഈ സീസണിൽ കാഴ്ചവെക്കുമെന്ന് പറഞ്ഞുകൊണ്ട് പതിമൂന്നുകാരന് പൂർണ്ണ പിന്തുണയുമായി ക്യാപ്റ്റൻ സഞ്ജു സാംസണും രംഗത്തെത്തി.

'വലിയ ആത്മവിശ്വാസത്തിലാണ് വൈഭവ്  ഉള്ളത്. രാജസ്ഥാൻ റോയൽസ് അക്കാദമിയിൽ അദ്ദേഹം ഗ്രൗണ്ടിന് പുറത്ത് സിക്‌സറുകൾ പായിക്കുകയാണ്' ജിയോ ഹോട്ട്സ്റ്റാറിലെ ഒരു പ്രത്യേക ഷോയിൽ സഞ്ജു സാംസൺ പറഞ്ഞു.

ആളുകൾ ഇതിനകം തന്നെ വൈഭവിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. മറ്റെന്താണ് വേണ്ടത്? അദ്ദേഹത്തിന്റെ ശക്തികൾ മനസ്സിലാക്കുക, അദ്ദേഹത്തെ പിന്തുണയ്ക്കുക, ഒരു മൂത്ത സഹോദരനെപ്പോലെ അവനോടൊപ്പം ഉണ്ടായിരിക്കും. അതാണ് പ്രധാനമെന്നും സഞ്ജു കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷവാനാണെങ്കിൽ അതിനേക്കാൾ തനിക്ക് ആവേശം രാഹുൽ ദ്രാവിഡിന് കീഴിൽ കളിക്കാൻ അവസരം ലഭിച്ചു എന്നതിലാണെന്ന് വൈഭവും പറയുന്നു.

ഐപിഎല്ലിനായി തനിക്ക് പ്രത്യേക തന്ത്രങ്ങളൊന്നുമില്ലെന്നും അവസരങ്ങൾക്കൊത്ത് പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുമെന്നും വൈഭവ് വ്യക്തമാക്കുകയുണ്ടായി.

ഐപിഎൽ താരലേലത്തിൽ 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനെ, 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ്  സ്വന്തമാക്കിയത്.