ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ടി20 സ്‌ക്വാഡിൽ രണ്ട് മാറ്റങ്ങൾ വരുത്തി ബിസിസിഐ. ബാറ്റർ ശ്രേയസ്സ് അയ്യരെയും സ്പിന്നർ രവി ബിഷ്‌ണോയിയേയും ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ താരങ്ങൾക്ക് പകരമായാണ് ഇരുവരെയും സ്‌ക്വാഡിലെടുത്തത്.
പരിക്കേറ്റ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പകരം രവി ബിഷ്‌ണോയിയേയും തിലക് വർമയ്ക്ക് പകരം ശ്രേയസ്സ് അയ്യരേയും ഉൾപ്പെടുത്തിയതായി ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിനിടെ പേശിവലിവുബാധിച്ചതോടെ വാഷിങ്ടൺ സുന്ദർ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പിന്മാറിയിരുന്നു. പരിക്ക് മൂലം വാഷിങ്ടൺ സുന്ദർ കിവീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്തായി. അതേസമയം പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലാണ് തിലകിന് പകരം ശ്രേയസ്സ് അയ്യരെ ടീമിലെടുത്തത്.
ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ (ആദ്യ മൂന്ന് ടി20കളിൽ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ, രവി ബിഷ്ണോയ്
Content Highlights: Shreyas Iyer Added To India T20I Squad For This Big Series Ahead Of T20 World Cup 2026
Published: 16 Jan 2026, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented