ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിക്ക് മുന്നോടിയായി റിക്കി പോണ്ടിങ് വിരാട് കോലിയെക്കുറിച്ച് നടത്തിയ പരാമര്‍ശം തന്നെ അമ്പരപ്പിച്ചെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന് ലീ. ഇത്തരം പരാമര്‍ശങ്ങള്‍ കോലിയെപ്പോലെ ഒരാളെ ഓസ്ട്രേലിയക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഈയിടെയായി കോലിക്ക് അത്ര നല്ലകാലമല്ല. പ്രത്യേകിച്ച് 2024-ല്‍ എടുത്തുപറയാവുന്ന ഒരു പ്രകടനംപോലും നടത്താന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. ആറ് ടെസ്റ്റുകളിലായി 22.72 ആണ് ശരാശരി. അവസാനം കളിച്ച 60 ടെസ്റ്റ് ഇന്നിങ്സുകളില്‍ രണ്ട് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും മാത്രമാണുള്ളത്. ഇത് മുന്‍നിര്‍ത്തിയായിരുന്നു പോണ്ടിങ്ങിന്റെ പരാമര്‍ശം.
'കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോലി രണ്ട് ടെസ്റ്റ് സെഞ്ചുറികള്‍ മാത്രമാണ് നേടിയതെന്ന ഒരു കണക്ക് കഴിഞ്ഞ ദിവസം കണ്ടു. അത് ശരിയാണെന്ന് തോന്നുന്നില്ല. പക്ഷേ, അത് കൃത്യമാണെങ്കില്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. അഞ്ച് വര്‍ഷത്തിനിടെ രണ്ട് സെഞ്ചുറികള്‍ മാത്രം നേടിയ ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേറെയാരും ഉണ്ടാവില്ല' -പോണ്ടിങ് പറഞ്ഞു.
ഇതിന് മറുപടിയായാണ് ലീ, പോണ്ടിങ്ങിനെതിരേ തിരിഞ്ഞത്. 'അതൊരു പരിതാപകരമായ നീക്കമായിപ്പോയി റിക്കീ, നിങ്ങളെന്താണ് കാണിക്കുന്നത്? അവനെ നിങ്ങൾ പ്രകോപിപ്പിക്കുകയാണോ? അദ്ദേഹം ഒരു ലോകോത്തര താരമാണ്. അവനവിടെ തീ പടർത്തും' -ഷെയ്ന് ലീ പറഞ്ഞു.
Content Highlights: shane lee fears ricky pontings words could get virat kohli fired up
Published: 18 Nov 2024, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented