തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 ട്രോഫിക്ക് ചൊവ്വാഴ്ച പഞ്ചാബില്‍ തുടക്കം. ഒക്ടോബര്‍ 8 മുതല്‍ ഒക്ടോബര്‍ 19 വരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമംഗങ്ങളായ സജന സജീവനും ആശ എസും ടീമിലുണ്ട്. സജന തന്നെയാണ് ടീം ക്യാപ്റ്റന്‍.
ടീമംഗങ്ങള്‍ : സജ്ന എസ് ( ക്യാപ്റ്റന്‍), ഷാനി ടി, ആശ എസ്, അക്ഷയ എ, ദൃശ്യ ഐ.വി, വിനയ സുരേന്ദ്രന്, കീര്‍ത്തി കെ. ജയിംസ്, നജ്ല സി.എം.സി, വൈഷണ എം.പി, അലീന സുരേന്ദ്രന്, ദര്‍ശന മോഹന്‍, സായൂജ്യ കെ.എസ്, ഇസബെല്‍ മേരി ജോസഫ്, അനന്യ കെ. പ്രദീപ്. അതിഥി താരങ്ങളായി തെലങ്കാനയില്‍ നിന്നും വി. പ്രണവി ചന്ദ്രയും മധ്യപ്രദേശില്‍ നിന്നും സലോണി ഡങ്കോറും ഇക്കുറി ടീമിനൊപ്പമുണ്ട്. മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ചുമായ ദേവിക പല്‍ശികാറാണ് ടീമിന്റെ മുഖ്യ പരിശീലക. അസിസ്റ്റന്റ് കോച്ച്- ജസ്റ്റിന് ഫെര്‍ണാണ്ടസ്, അനു അശോക്.
Content Highlights: senior womens t20 trophy
Published: 07 Oct 2025, 05:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented