മുംബൈ: 2027 ഒക്ടോബർ നാല് മുതൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. 14 ടീമുകളുള്ള ലോകകപ്പിൽ 57 മത്സരങ്ങളാണുണ്ടാകുക. ഓരോ രാജ്യങ്ങളും തങ്ങളുടെ ടീമിനെ ലോകകപ്പിനായി ഒരുക്കുന്ന തയ്യാറെടുപ്പിലാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ ടീമിൽ ആരെല്ലാം ഇടം പിടിക്കുമെന്ന് ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതിനിടയിൽ തന്റെ ലോകകപ്പ് ടീം ഏതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം ആർ അശ്വിൻ.

To advertise here,

ഋഷഭ് പന്ത്, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, സഞ്ജു സാംസൺ എന്നിവർ ടീമുലണ്ടാകില്ലെന്നാണ് അശ്വിന്റെ വിലയിരുത്തൽ. അതേസമയം ഇന്ത്യൻ ജെഴ്‌സിയിൽ ഏറെ നാളായി കാണാത്ത ബൗളർ ഭുവനേശ്വർ കുമാറിന് അശ്വിൻ ഇടം നൽകിയിട്ടുണ്ട്. ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ എന്നിവരാണ് അശ്വിന്റെ ടീമിലുള്ളത്.

യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്ക്ക്‌വാദ്, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് ഷമി, അർഷദീപ് സിങ്ങ്, പ്രസിദ്ധ് കൃഷ്്ണ എന്നിവർക്ക് സാധ്യതാ പട്ടികയിലും ഇടം നേടി. അതേസമയം ഋഷഭ് പന്ത്, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, രവി ബിഷ്‌ണോയ്, ശിവം ദുബെ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ എന്നിവർ അശ്വിന്റെ ടീമിലില്ല.