ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ജസ്പ്രീത് ബുംറയ്ക്കും സംഘത്തിനും മഴ വില്ലനായി. കനത്ത മഴയെ തുടര്‍ന്ന് പരമ്പരയിലെ മൂന്നാം ടി20 ഉപേക്ഷിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.

To advertise here,

ഇന്ത്യന്‍ സമയം 7.30-നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 10 മണിവരെ മഴ തുടര്‍ന്നതോടെ മൈതാനത്ത് മത്സരം സാധ്യമാകില്ലെന്ന് 10.28-ന് ഗ്രൗണ്ട് പരിശോധിച്ച അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് പരമ്പരയുടെ താരം.

ആദ്യ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 33 റണ്‍സിന്റെ ജയം സ്വന്തമാക്കി പരമ്പര കൈക്കലാക്കിയിരുന്നു.