വിശാഖപട്ടണം: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിനെതിരേ തിരിഞ്ഞ് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍. ആന്‍ഡേഴ്‌സന്‍ പന്തെറിയാനായി ഓടിവരുന്നതിനിടെ അശ്വിന്‍ കൈ ഉയര്‍ത്തിയതാണ് പ്രകോപനത്തിന് കാരണം. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന അശ്വിന്റെ പ്രവൃത്തിയിലെ അതൃപ്തി ആന്‍ഡേഴ്‌സണ്‍ അമ്പയറെ അറിയിച്ചു.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആന്‍ഡേഴ്‌സന്‍ ജഴ്‌സി ശരിയാക്കാനെന്ന രീതിയിലാണ് കൈ ഉയര്‍ത്തിയതെന്നാണ് ചില അഭിപ്രായങ്ങള്‍. സംഭവത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച ആന്‍ഡേഴ്‌സന്‍ അശ്വിനെ തുറിച്ചുനോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അമ്പയര്‍ അശ്വിനുമായി സംസാരിച്ചതിനു പിന്നാലെയാണ് പ്രശ്‌നം പരിഹാരമായത്.
37 പന്തുകള്‍ നേരിട്ട് 20 റണ്‍സെടുത്ത് ആന്‍ഡേഴ്‌സനു തന്നെ വിക്കറ്റ് നല്‍കി അശ്വിന്‍ മടങ്ങി. യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറി ബലത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 253-ന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ബുംറയാണ് ഇംഗ്ലീഷ് നിരയെ തകര്‍ത്തത്. രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സെടുത്തു നില്‍ക്കുകയാണ് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ജയ്‌സ്വാളുമാണ് ക്രീസില്‍.
Content Highlights: r aswin james anderson fuming
Published: 03 Feb 2024, 08:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented