ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ആ പ്രഖ്യാപനം. ഇപ്പോഴിതാ അശ്വിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ഹൃദയസ്പർശിയായ കത്തെഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
കഠിനാധ്വാനം നിറഞ്ഞ, മറ്റെല്ലാത്തിലുമുപരി ടീമിന് പ്രഥമ പരിഗണന നൽകിയ അശ്വിന്റെ കരിയറിനെ മോദി അഭിനന്ദിച്ചു. 'അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ അശ്വിന്റെ ജഴ്സി നമ്പർ 99-നെ വല്ലാതെ മിസ് ചെയ്യും. അശ്വിൻ പന്തെറിയാനെത്തുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് തോന്നിയിരുന്ന പ്രതീക്ഷ നഷ്ടമാകും. ഇരയെ കുടുക്കുന്നതിന് എതിരാളിക്ക് ചുറ്റം താങ്കളൊരു വല നെയ്യുകയാണെന്ന തോന്നൽ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. സാഹചര്യത്തിന് അനുസരിച്ച് ബാറ്റർമാരെ പുറത്താക്കാനുള്ള അസാമാന്യ കഴിവ് അശ്വിനുണ്ട്.
പ്രതികൂല നിമിഷങ്ങളിലും അശ്വിന്റെ ആത്മാർഥതയും പ്രതിബദ്ധതയും മുന്നിൽനിന്നു. അമ്മ ആശുപത്രിയിലായപ്പോൾ ടീമിനുവേണ്ടി അദ്ദേഹം തിരികെപറന്നു. ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ കുടുംബമായി ബന്ധപ്പെടാനാകാതെ വന്നപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിങ്ങൾ കളിച്ച സമയം എല്ലാവരും ഓർക്കുന്നു', പ്രധാനമന്ത്രി കത്തിൽ പറയുന്നു.
Content Highlights: PM Narendra Modis Tribute In Letter To R Ashwin
Published: 22 Dec 2024, 03:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented