ഹേഗ്ലി ഓവല്‍: ന്യൂസീലന്‍ഡ് ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ നിന്ന് ബംഗ്ലാദേശ് പുറത്ത്. നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശ് പുറത്തായത്. മത്സരത്തില്‍ കിവീസ് 48 റണ്‍സിന് വിജയിച്ചു.
ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ബംഗ്ലാദേശ് പുറത്തായി. ന്യൂസീലന്‍ഡും പാകിസ്താനും ഫൈനല്‍ കളിക്കും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി 40 പന്തുകളില്‍ നിന്ന് 64 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 24 പന്തുകളില്‍ നിന്ന് 60 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സും തിളങ്ങി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ 34 റണ്‍സെടുത്തു. ബംഗ്ലാദേശിനായി മുഹമ്മദ് സൈഫുദ്ദീനും ഇബാദത്ത് ഹുസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിശ്ചിത ഓവറില്‍ കിവീസ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി നായകന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി. താരം 44 പന്തുകളില്‍ നിന്ന് 70 റണ്‍സാണ് അടിച്ചെടുത്തത്. ലിട്ടണ്‍ ദാസും സൗമ്യ സര്‍ക്കാരും 23 റണ്‍സ് വീതം നേടി. ന്യൂസീലന്‍ഡിനായി ആദം മില്‍നെ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തിയും ബ്രേസ്‌വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അടുത്ത മത്സരത്തില്‍ ബംഗ്ലാദേശ് പാകിസ്താനെ നേരിടും. എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചാലും ടീമിന് ഫൈനലിലെത്താനാകില്ല. നിലവില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ബംഗ്ലാദേശ് തോറ്റു. കിവീസ് നാലില്‍ മൂന്നിലും വിജയിച്ചപ്പോള്‍ പാകിസ്താന്‍ മൂന്നില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചു. ഫൈനലില്‍ ന്യൂസീലന്‍ഡ് പാകിസ്താനെ ഒക്ടോബര്‍ 14 ന് നേരിടും.
Content Highlights: new zealand vs bangladesh, tri series t20, bangladesh cricket, new zealand cricket, sports, cricket
Published: 12 Oct 2022, 01:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented