
മാഞ്ചെസ്റ്റര്‍: ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡ്. ട്വന്റി 20 ക്രിക്കറ്റില്‍ 600 മത്സരം കളിക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് പൊള്ളാര്‍ഡ് സ്വന്തം പേരില്‍ കുറിച്ചത്.
ഇംഗ്ലണ്ടില്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ട്വന്റി 20 ടൂര്‍ണമെന്റിലൂടെയാണ് താരം റെക്കോഡ് നേടിയത്. ലണ്ടന്‍ സ്പിരിറ്റ് ടീമിനുവേണ്ടി കളിച്ച പൊള്ളാര്‍ഡ്, മാഞ്ചെസ്റ്റര്‍ ഒറിജിനല്‍സിനെതിരായ മത്സരത്തിലൂടെ റെക്കോഡ് നേടി.
മത്സരത്തില്‍ വെറും 11 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത പൊള്ളാര്‍ഡ് റെക്കോഡ് നേട്ടം ആഘോഷിച്ചു. 600 മത്സരങ്ങളില്‍ നിന്ന് 11723 റണ്‍സാണ് പൊള്ളാര്‍ഡിന്റെ സമ്പാദ്യം. 31.34 ആണ് താരത്തിന്റെ ശരാശരി. ഉയര്‍ന്ന സ്‌കോര്‍ 104. ഒരു സെഞ്ചുറിയും 56 അര്‍ധസെഞ്ചുറികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
മികച്ച ഓള്‍റൗണ്ടറായ പൊള്ളാര്‍ഡ് പന്തുകൊണ്ടും വിസ്മയം തീര്‍ത്തു. 309 വിക്കറ്റുകള്‍ വീഴ്ത്തിയ പൊള്ളാര്‍ഡിന്റെ മികച്ച ബൗളിങ് പ്രകടനം 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ പൊള്ളാര്‍ഡ് ബിഗ് ബാഷ് ലീഗിലും പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലുമെല്ലാം സജീവ സാന്നിധ്യമാണ്.
പൊള്ളാര്‍ഡിന് പിന്നില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ ഡ്വെയിന്‍ ബ്രാവോയാണുള്ളത്. 543 മത്സരങ്ങളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. പാകിസ്താന്റെ ഷൊഐബ് മാലിക് (472), ക്രിസ് ഗെയ്ല്‍ (463), രവി ബൊപ്പാര (426) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.
Content Highlights: kieron pollard, pollard, most t20 matches by a player, west indies, pollard batting, pollard record
Published: 09 Aug 2022, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented