തിരുവനന്തപുരം: ഈയിടെ സമാപിച്ച കേരളാ ക്രിക്കറ്റ് ലീഗിൽ(കെ.സി.എൽ.) ഒത്തുകളിക്കാൻ കളിക്കാർക്ക് കോഴ വാഗ്ദാനം ചെയ്തെന്ന പരാതികളിൽ പോലീസ് അന്വേഷണം തുടങ്ങി. രണ്ടു കളിക്കാരുടെ ഫോണിലേക്കുവന്ന വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം സന്ദേശം പിൻപറ്റി കേരളത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

To advertise here,

ഛത്തീസ്ഗഢിൽനിന്നാണ് ഒരു കളിക്കാരന് കോഴ വാഗ്ദാനം െചയ്ത് മൊബൈൽ ഫോണിലേക്ക് സന്ദേശമെത്തിയത്. വൈഡ്, നോബോൾ എന്നിവ എറിഞ്ഞാൽ ഓരോ പന്തിനും ഒരുലക്ഷം രൂപ വീതമായിരുന്നു വാഗ്ദാനം. ഒരോവറിൽ തങ്ങൾ പറയുന്നരീതിയിൽ പന്തെറിഞ്ഞാൽ അഞ്ചുലക്ഷം രൂപ തരാമെന്നാണ് രണ്ടാം കളിക്കാരന് കിട്ടിയ വാഗ്ദാനം. കളിക്കാർ വിവരമറിയിച്ചതനുസരിച്ച് ടീം മാനേജ്‌മെന്റ് ബി.സി.സി.ഐ. അധികൃതരെ കാര്യം ധരിപ്പിച്ചു. ബി.സി.സി.ഐ. നൽകിയ പരാതിയിലാണ് കേസെടുത്തത്. നിയമവിരുദ്ധമായ ഗെയിമിങ്, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കന്റോൺമെന്റ് ഫോർട്ട് സ്റ്റേഷനുകൾ കേസെടുത്തത്. സന്ദേശങ്ങളുടെ ഉറവിടം കൃത്യമായറിയാൻ ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്‌ നോഡൽ ഓഫീസർമാരെയും ബന്ധപ്പെട്ടിട്ടുണ്ട്.