ഇംഗ്ലണ്ട്: അമ്പരപ്പിക്കുന്ന ക്യാച്ചുമായി ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ടി20 ബ്ലാസ്റ്റിലാണ് ബട്‌ലറുടെ അത്ഭുത ക്യാച്ച് പിറന്നത്. 

To advertise here,

ലങ്കാഷയറിന്റെ താരമായ ബട്‌ലര്‍ നോര്‍ത്താംപ്ടണ്‍ഷയറിനെതിരായ മത്സരത്തിനിടെയാണ് ക്യാച്ചെടുത്തത്. ബട്‌ലറുടെ തകര്‍പ്പന്‍ ക്യാച്ചില്‍ നോര്‍ത്താംപ്ടണ്‍ഷയറിന്റെ ബാറ്റര്‍ റിക്കാര്‍ഡോ വാസ്‌കോണ്‍സെലോസ് പുറത്തായി. ലൂക്ക് വുഡിന്റെ പന്ത് ബാറ്ററുടെ ബാറ്റിലുരസി വ്യതിചലിച്ചു. ഇത് കണ്ട വിക്കറ്റ് കീപ്പറായ ബട്‌ലര്‍ തന്റെ ഇടതുവശത്തേക്ക് അത്ഭുതകരമായ ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് പന്ത് കൈയ്യിലാക്കി. 

ബട്‌ലറുടെ ക്യാച്ച് വിശ്വസിക്കാനാവാതെ ബാറ്റര്‍ ക്രീസ് വിട്ടു. ഇംഗ്ലീഷ് സൂപ്പര്‍ താരത്തെ സഹതാരങ്ങള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. മത്സരത്തില്‍ നോര്‍ത്താംപ്ടണ്‍ഷയറിലെ ലങ്കാഷയര്‍ ആറുവിക്കറ്റിന് തകര്‍ത്തു. ബാറ്റിങ്ങില്‍ ബട്‌ലര്‍ക്ക് വേണ്ടവിധത്തില്‍ തിളങ്ങാനായില്ല. 11 പന്തില്‍ 11 റണ്‍സെടുത്ത് താരം മടങ്ങി.