വനിതാ ലോകകപ്പ് സെമിയിലെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ജെമീമ റോഡ്രിഗസ് എന്ന 25-കാരിയാണ്. സെമി ഫൈനല്‍ പോലെ ഏറെ സമ്മര്‍ദം നിറഞ്ഞ മത്സരത്തില്‍ ഓസീസ് ടീം ഉയര്‍ത്തി 339 റണ്‍സ് വിജയലക്ഷ്യം എന്നത് ഒരു ബാലികേറാ മല തന്നെയായിരുന്നു. എന്നാല്‍ അടിവെച്ചടിവെച്ച് ജെമീമ ആ മല കീഴടക്കി. ഒപ്പം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും. 134 പന്തില്‍ നിന്ന് 127* റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ തന്നെയായിരുന്നു കളിയിലെ താരം. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ നിറഞ്ഞത് ജെമീമയുടെ ചിത്രങ്ങളാലായിരുന്നു. ശരിക്കും ജെമീമയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നിലാണ് ഓസീസ് അടിയറവുപറഞ്ഞത്.
14 ബൗണ്ടറികളാണ് ജെമീമയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. മേഗന്‍ ഷൂട്ടിനെയും കിം ഗാര്‍ത്തിനെയും ആഷ്‌ലി ഗാര്‍ഡ്‌നറിനെയും തഹ്‌ലിയ മഗ്രാത്തിനെയും ഗ്രൗണ്ടിന് നാലുപാടും പായിച്ച ജെമീമയുടെ കൈക്കരുത്ത് നമ്മള്‍ കണ്ടതാണ്. റിസ്റ്റുകളുടെ മികച്ച ഉപയോഗമാണ് പന്തുകളെ ഫീല്‍ഡിലെ കൃത്യമായ ഗ്യാപ്പുകള്‍ കണ്ടെത്തി ബൗണ്ടറിയിലേക്ക് പായിക്കാന്‍ ജെമീമയെ സഹായിച്ചത്. ഇതിന് താരം നന്ദി പറയുന്നത് ചെറുപ്പത്തിലെ ഹോക്കി പരിശീലനത്തിനാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് 12 വയസുള്ള ജെമീമയുമായി പിതാവ് ഇവാന്‍ റോഡ്രിഗസ് പുണെയിലെ ബാലെവാഡി സ്പോര്‍ട്സ് കോംപ്ലക്‌സിലെത്തിയത് ക്രിക്കറ്റ് സെലക്ഷന് വേണ്ടിയായിരുന്നില്ല. മഹാരാഷ്ട്ര അണ്ടര്‍ 19 ഹോക്കി ട്രയല്‍സായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ഹോക്കിയിെ കരിയറിനു വേണ്ടിയായിരുന്നില്ല ഇവാന്‍, ജെമീമയെ അവിടെ എത്തിച്ചത്. മറിച്ച് സ്പോര്‍ട്സ് സെലക്ഷന്‍ പ്രക്രിയ എങ്ങനെയാണെന്ന് മനസിലാക്കിക്കൊടുക്കാനായിരുന്നു. ഇരുവരും അവിടെയിരുന്ന് ട്രയല്‍സ് മുഴുവന്‍ വീക്ഷിച്ചു.
ഫീല്‍ഡ് ഹോക്കിയില്‍ അണ്ടര്‍ 17 ലെവലില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച താരമാണ് ജെമീമ. സ്‌കൂളില്‍ ബാസ്‌കറ്റ്‌ബോളും ഫുട്‌ബോളുമായിരുന്നു ഇഷ്ട വിനോദങ്ങള്‍. രണ്ടിനങ്ങളിലും സ്‌കൂള്‍ ടീമിലുണ്ടായിരുന്നു അവര്‍. ഒരിക്കല്‍ അണ്ടര്‍ 17 നാഷണല്‍സില്‍ ജെമീമയുടെ കളികണ്ട ഒളിമ്പ്യന്‍ ജോക്വിം കാര്‍വാലോ, ഇവാന്‍ റോഡ്രിഗസിനോട് ഇങ്ങനെ പറഞ്ഞു; ''അവള്‍ ഹോക്കിയില്‍ ഉറച്ചുനിന്നാല്‍, ഉറപ്പായും ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ കഴിയും.''
എന്നാല്‍ ജെമീമയുടെ സമയം തെളിഞ്ഞത് ഹോക്കി സ്റ്റിക്കിലായിരുന്നില്ല ക്രിക്കറ്റ് ബാറ്റിലായിരുന്നു. ഹോക്കി ടര്‍ഫില്‍ ചെലവഴിച്ച സമയം ജെമീമയെ ബാറ്റിങ്ങിലും തുണച്ചിട്ടുണ്ട്. ധാരാളം ഓട്ടം ആവശ്യമുള്ള ഇനമാണ് ഹോക്കി. കൂടാതെ ഹോക്കി സ്റ്റിക്ക് ഉപയോഗത്തിനും ഷോട്ടുകളുതിര്‍ക്കുന്നതിനും കൈക്കുഴയുടെ കരുത്തും ആവശ്യമാണ്. ബാറ്റിങ്ങില്‍ ഫ്‌ളിക്കുകള്‍ക്കും മറ്റും ജെമീമയെ തുണച്ചത് ഹോക്കി സ്റ്റിക്കിന്റെ ഉപയോഗമാണ്. അതുവഴി താരത്തിന്റെ റിസ്റ്റ് ഉപയോഗം മെച്ചപ്പെട്ടു.
റിഫ്‌ളക്‌സ് മെച്ചപ്പെടുത്തുന്നതിലും ചടുലമായ നീക്കങ്ങള്‍ നടത്തുന്നതിലും വിക്കറ്റിനിടയിലെ ഓട്ടത്തിലുമെല്ലാം ചെറുപ്പത്തിലെ ഹോക്കി പരിശീലനും തന്നെ സഹായിച്ചിട്ടുണ്ടെന്ന് ജെമീമ തന്നെ മുമ്പ് പറഞ്ഞിരുന്നു.
12 വയസുള്ളപ്പോള്‍ തന്നെ ജെമീമ മഹാരാഷ്ട്രയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലെത്തിയിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം സൗരാഷ്ട്രയ്ക്കെതിരെ 163 പന്തില്‍ നിന്ന് 202 റണ്‍സ് നേടി അവള്‍ തന്റെ വരവറിയിച്ചു. സ്മൃതി മന്ദാനയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇതോടെ ജെമീമയ്ക്ക് സ്വന്തമായി. പതിയെ ഹോക്കിയോട് വിടപറഞ്ഞ് ജെമീമ വില്ലോത്തടിയെ നെഞ്ചോടു ചേര്‍ത്തു. ഹോക്കിയുടെ നഷ്ടം അങ്ങനെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് നേട്ടമായി.
Content Highlights: Discover how Jemimah Rodrigues` early hockey training with a stick enhanced her powerful cricket batting, wrist strength, and reflexes. A true asset to the Indian Women`s Cricket Team.
Published: 31 Oct 2025, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented