
ഡബ്ലിന്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ വിജയവുമായി അയര്‍ലന്റ്. ഡബ്ലിനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 43 റണ്‍സിനാണ് അയര്‍ലന്റ് വിജയമാഘോഷിച്ചത്. വിജയത്തോടെ പരമ്പരയില്‍ അയര്‍ലന്റ് 1-0ത്തിന് മുന്നിലെത്തി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ആദ്യം ബാറ്റു ചെയ്ത അയര്‍ലന്റ് ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നിയുടെ സെഞ്ചുറി മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടി. 117 പന്തില്‍ 10 ഫോറും രണ്ടു സിക്‌സും സഹിതം 102 റണ്‍സാണ് ബാല്‍ബിര്‍നി നേടിയത്. 68 പന്തില്‍ 79 റണ്‍സോടെ ഹാരി ടെക്ടറും 23 പന്തില്‍ 45 റണ്‍സുമായി ജോര്‍ജ് ഡോക്ക്‌റെല്ലും ബാല്‍ബിര്‍നിക്ക് പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 48.3 ഓവറില്‍ 247 റണ്‍സിന് എല്ലാവരും പുറത്തായി. 84 റണ്‍സെടുത്ത ഓപ്പണര്‍ ജാനെമന്‍ മലനും 49 റണ്‍സടിച്ച റാസി വാന്‍ ഡെര്‍ ഡസനും മാത്രമേ ചെറുത്തുനില്‍ക്കാനായുള്ളു.
അയര്‍ലന്റിനായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് അദെയ്‌റും ജോഷ്വ ലിറ്റിലും ആന്റി മക്‌ബ്രൈനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രെയ്ഗ് യങ്, സിമി സിങ്ങ്, ജോര്‍ജ് ഡോക്ക്‌റെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Ireland register historic first ODI win over South Africa
Published: 14 Jul 2021, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented