ജിദ്ദ: 2025-ലെ ഐ.പി.എല്‍. സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം ജിദ്ദയില്‍ അവസാനിച്ചു. 10 ടീമുകള്‍ 182 താരങ്ങള്‍ക്കുവേണ്ടി 639.15 കോടി രൂപ മുടക്കി. 62 വിദേശ താരങ്ങളെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. എട്ടുതാരങ്ങളെ ടീമുകള്‍ റൈറ്റ് റ്റു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ടീമില്‍ നിലനിര്‍ത്തി.
ആദ്യദിനം 27 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്ത് ഐ.പി.എല്‍. ചരിത്രത്തിലെ വിലയേറിയ താരമായി. ശ്രേയസ് അയ്യര്‍ക്കായി പഞ്ചാബ് കിങ്സ് 26.75 കോടി രൂപയും വെങ്കടേഷ് അയ്യര്‍ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 23.75 കോടിയും ചെലവാക്കി. 18 കോടി വീതം ലഭിച്ച അര്‍ഷ്ദീപ് സിങ് (പഞ്ചാബ് കിങ്സ്), യുസ്വേന്ദ്ര ചാഹല്‍ (പഞ്ചാബ് കിങ്സ്), 15.75 കോടി നേടിയ ജോസ് ബട്ലര് (ഗുജറാത്ത് ടൈറ്റന്‍സ്), 14 കോടി നേടിയ കെ.എല്‍. രാഹുല്‍(ഡല്‍ഹി ക്യാപിറ്റല്‍സ്), 12.5 കോടി വീതം നേടിയ ജൊഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന് റോയല്‍സ്), ജോഷ് ഹേസല്‍വുഡ് (റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍), മുഹമ്മദ് സിറാജ് (ഗുജറാത്ത് ടൈറ്റന്‍സ്) എന്നിവരാണ് ഉയര്‍ന്ന തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.
ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, കെയ്ന്‍ വില്യംസണ്, ശാര്‍ദുല്‍ ഠാക്കൂര്‍, പൃഥ്വി ഷാ, മലയാളി താരങ്ങളായ സന്ദീപ് വാര്യര്‍, അബ്ദുള്‍ ബാസിത് എന്നിവരെ ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കറിനെ ആദ്യ ലേലത്തില്‍ എടുക്കാന്‍ ആരും തയ്യാറായില്ല. വീണ്ടും അര്‍ജുനെ ലേലത്തിനെടുത്തപ്പോള്‍ അടിസ്ഥാന തുകയായ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. മലയാളി താരങ്ങളായ വിഷ്ണു വിനോദ് 95 ലക്ഷത്തിന് പഞ്ചാബ് കിങ്സിലും സച്ചിന് ബേബി 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലും ഇടംനേടി.
ചെന്നൈ സൂപ്പര്‍ കിങ്സ്
ഋതുരാജ് ഗെയ്ക്വാദ്- ബാറ്റര്‍-18 കോടി
രവീന്ദ്ര ജഡേജ- ഓള് റൗണ്ടര്‍-18 കോടി
മതീഷ പതിരാന-ബൗളര്‍-13 കോടി
ശിവം ദുബെ- ഓള് റൗണ്ടര്‍-12 കോടി
നൂര്‍ അഹമ്മദ്-ബൗളര്‍-10 കോടി
രവിചന്ദ്രന്‍ അശ്വിന്-ഓള് റൗണ്ടര്‍-9.75 കോടി
ഡെവണ്‍ കോണ്‍വെ-ബാറ്റര്‍-6.25 കോടി
ഖലീല്‍ അഹമ്മദ്-ബൗളര്‍-4.80 കോടി
രചിന് രവീന്ദ്ര-ഓള് റൗണ്ടര്‍-4 കോടി
എം.എസ്. ധോനി-ബാറ്റര്‍-4 കോടി
രാഹുല്‍ ത്രിപാഠി-ബാറ്റര്‍-3.40 കോടി
സാം കരന്-ഓള് റൗണ്ടര്‍-2.40 കോടി
ഗുര്‍ജപ്നീത് സിങ്- ബൗളര്‍- 2.20 കോടി
നഥാന്‍ എല്ലിസ്- ബൗളര്‍- 2 കോടി
ദീപക് ഹൂഡ- ഓള്‍റൗണ്ടര്‍- 1.70 കോടി
ജാമി ഒവര്‍ടണ്‍- ഓള്‍റൗണ്ടര്‍- 1.50 കോടി
വിജയ് ശങ്കര്‍-ഓള് റൗണ്ടര്‍-1.20 കോടി
വംശ് ബേദി- ബാറ്റര്‍- 55 ലക്ഷം
സി. ആന്ദ്രേ സിദ്ധാര്‍ഥ്- ബാറ്റര്‍- 30 ലക്ഷം
രാമകൃഷ്ണ ഘോഷ്- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ഷെയ്ഖ് റഷീദ്- ബാറ്റര്‍- 30 ലക്ഷം
മുകേഷ് ചൗധരി- ബൗളര്‍- 30 ലക്ഷം
കമലേഷ് നാഗര്‍കോടി- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ശ്രേയസ് ഗോപാല്‍- ബൗളര്‍- 30 ലക്ഷം
ഡല്‍ഹി ക്യാപിറ്റല്‍സ്
അക്സര്‍ പട്ടേല്‍-ഓള് റൗണ്ടര്‍-16.50 കോടി
കെ.എല്‍. രാഹുല്‍-ബാറ്റര്‍-14 കോടി
കുല്‍ദീപ് യാദവ്-ബൗളര്‍-13.25 കോടി
മിച്ചല്‍ സ്റ്റാര്‍ക്ക്-ബൗളര്‍-11.75
ടി. നടരാജന്-ബൗളര്‍-10.75 കോടി
ട്രിസ്റ്റന്‍ സ്റ്റബ്സ്-ബാറ്റര്‍-10 കോടി
ജേക്ക് ഫ്രേസര്‍ മക് ഗര്‍ക്ക്-ബാറ്റര്‍-9 കോടി
മുകേഷ്കുമാര്‍-ബൗളര്‍-8 കോടി
ഹാരി ബ്രൂക്ക്-ബാറ്റര്‍-6.25 കോടി
അഭിഷേക് പോറല്‍-ബാറ്റര്‍-4 കോടി
അശുതോഷ് ശര്‍മ-ഓള് റൗണ്ടര്‍-3.80 കോടി
മോഹിത് ശര്‍മ-ബൗളര്‍-2.20 കോടി
ഫാഫ് ഡു പ്ലെസിസ്-ബാറ്റര്‍-2 കോടി
സമീര്‍ റിസ്വി-ഓള്‍റൗണ്ടര്‍-95 ലക്ഷം
ഡൊണോവാന്‍ ഫെറെയ്റ- ബാറ്റര്‍- 75 ലക്ഷം
ദുശ്മന്ത ചമീര- ബൗളര്‍- 75 ലക്ഷം
വിപ്രാജ് നിഗം- ഓള്‍റൗണ്ടര്‍- 50 ലക്ഷം
കരുണ്‍ നായര്‍-ബാറ്റര്‍-50 ലക്ഷം
മാധവ് തിവാരി- ഓള്‍റൗണ്ടര്‍- 40 ലക്ഷം
മന്വന്ത് കുമാര്‍- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ത്രിപുരന വിജയ്- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ദര്ശന് നല്ഖണ്ടെ- ഓള്‍റൗണ്ടര്‍- 30 ലക്ഷം
അജയ് മണ്ഡല്- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ഗുജറാത്ത് ടൈറ്റന്‍സ്
റാഷിദ് ഖാന്-ബൗളര്‍-18 കോടി
ശുഭ്മാന്‍ ഗില്‍-ബാറ്റര്‍-16.5 കോടി
ജോസ് ബട്ലര്-ബാറ്റര്‍-15.75 കോടി
മുഹമ്മദ് സിറാജ്-ബൗളര്‍-12.25 കോടി
കഗിസോ റബാഡ-ബൗളര്‍-10.75 കോടി
പ്രസിദ്ധ് കൃഷ്ണ-ബൗളര്‍-9.50 കാടി
സായി സുദര്ശന്-ഓള്‍റൗണ്ടര്‍-8.50 കോടി
എം. ഷാരൂഖ് ഖാന്-ഓള്‍റൗണ്ടര്‍-4 കോടി
രാഹുല്‍ തെവാത്തിയ-ഓള്‍റൗണ്ടര്‍-4 കോടി
വാഷിങ്ടണ്‍ സുന്ദര്‍- ഓള്‍റൗണ്ടര്‍- 3.20 കോടി
ഷെര്‍ഫാനെ റുഥര്‍ഫോഡ്- ഓള്‍റൗണ്ടര്‍- 2.60 കോടി
ജെറാള്‍ഡ് കൂറ്റ്സി-ബൗളര്‍-2.40 കോടി
സായ് കിഷോര്‍- ഓള്‍റൗണ്ടര്‍- 2 കോടി
ഗ്ലെന്‍ ഫിലിപ്സ്- ബാറ്റര്‍- 2 കോടി
മഹിമാല് ലോംറോര്‍-ഓള്‍റൗണ്ടര്‍-1.70 കോടി
ഗുര്‍ണൂര്‍ ബ്രാര്‍- ബൗളര്‍- 1.30 കോടി
അര്‍ഷദ് ഖാന്- ഓള്‍റൗണ്ടര്‍- 1.30 കോടി
കരീം ജന്നത്- ഓള്‍റൗണ്ടര്‍- 75 ലക്ഷം
ജയന്ത് യാദവ്- ഓള്‍റൗണ്ടര്‍- 75 ലക്ഷം
കുമാര്‍ കുശാഗ്ര-ബാറ്റര്‍-65 ലക്ഷം
നിശാന്ത് സിന്ധു-ഓള്‍റൗണ്ടര്‍-30 ലക്ഷം
മാനവ് സുത്തര്‍-ബൗളര്‍-30 ലക്ഷം
അനുജ് റാവത്ത്-ബാറ്റര്‍-30 ലക്ഷം
കുല്‍വന്ത് ഖജ്രോലിയ- ബൗളര്‍- 30 ലക്ഷം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
വെങ്കടേഷ് അയ്യര്‍-ഓള്‍റൗണ്ടര്‍-23.75 കോടി
റിങ്കു സിങ്-ബാറ്റര്‍-13 കോടി
വരുണ്‍ ചക്രവര്‍ത്തി-ഓള്‍റൗണ്ടര്‍-12 കോടി
ആന്ദ്രെ റസ്സല്‍-ഓള്‍റൗണ്ടര്‍-12 കോടി
സുനില്‍ നരെയ്ന്-ബൗളര്‍-12 കോടി
ആന്റിച്ച് നോര്‍ജെ-ബൗളര്‍-6.5 കോടി
ഹര്‍ഷിത് റാണ-ബൗളര്‍-4 കോടി
രമണ്‍ദീപ് സിങ്-ഓള്‍റൗണ്ടര്‍-4 കോടി
ക്വിന്റണ്‍ ഡി കോക്ക്-ബാറ്റര്‍-3.6 കോടി
ആംഗ്രിഷ് രഘുവംശി-ബാറ്റര്‍-3 കോടി
സ്പെന്‍സര്‍ ജോണ്സണ്- ബൗളര്‍- 2.80 കോടി
റഹ്മാനുള്ള ഗുര്‍ബാസ്-ബാറ്റര്‍-2 കോടി
മോയിന്‍ അലി- ഓള്‍റൗണ്ടര്‍- 2 കോടി
വൈഭവ് അറോറ-ബൗളര്‍-1.80 കോടി
റോവ്മാന്‍ പവല്‍-ബാറ്റര്‍-1.50 കോടി
അജിങ്ക്യ രഹാനെ- ബാറ്റര്‍- 1.50 കോടി
ഉമ്രാന് മാലിക്- ബൗളര്‍- 75 ലക്ഷം
മനീഷ് പാണ്ഡെ- ബാറ്റര്‍- 75 ലക്ഷം
അനുകുല്‍ റോയ്-ഓള്‍റൗണ്ടര്‍- 40 ലക്ഷം
ലുവ്നിത് സിസോദിയ- ബാറ്റര്‍- 30 ലക്ഷം
മായങ്ക് മാര്‍കണ്ഡെ- ബൗളര്‍-30 ലക്ഷം
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ഋഷഭ് പന്ത്-ബാറ്റര്‍-27 കോടി
നിക്കോളസ് പൂരന്-ബാറ്റര്‍-21 കോടി
മായങ്ക് യാദവ്-ബൗളര്‍-11 കോടി
രവി ബിഷ്ണോയ്-ബൗളര്‍-11 കോടി
ആവേശ് ഖാന്-ബൗളര്‍-9.75 കോടി
ആകാശ് ദീപ്- ബൗളര്‍- 8 കോടി
ഡേവിഡ് മില്ലര്‍-ബാറ്റര്‍-7.50 കോടി
അബ്ദുള്‍ സമദ്-ഓള്‍റൗണ്ടര്‍-4.20 കോടി
ആയുഷ് ബദോനി-ഓള്‍റൗണ്ടര്‍-4 കോടി
മൊഹ്സിന്‍ ഖാന്-ബൗളര്‍-4 കോടി
മിച്ചല്‍ മാര്‍ഷ്-ഓള്‍റൗണ്ടര്‍-3.40 കോടി
ഷഹബാസ് അഹമ്മദ്- ഓള്‍റൗണ്ടര്‍- 2.40 കോടി
അയ്ഡന്‍ മര്‍ക്രാം-ബാറ്റര്‍-2 കോടി
ഷമാര്‍ ജോസഫ്- ബൗളര്‍- 75 ലക്ഷം
മണിമാരന്‍ സിദ്ധാര്‍ഥ്-ബൗളര്‍-75 ലക്ഷം
മാത്യു ബ്രീറ്റ്സ്കി- ബാറ്റര്‍- 75 ലക്ഷം
അര്ഷിന് കുല്‍കര്‍ണി- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ദിഗ്വേഷ് സിങ്- ബൗളര്‍- 30 ലക്ഷം
പ്രിന്‍സ് യാദവ്- ബൗളര്‍- 30 ലക്ഷം
യുവരാജ് ചൗധരി- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ആകാശ് സിങ്- ബൗളര്‍- 30 ലക്ഷം
രാജ്വര്ധന് ഹങ്കര്‍ഗേക്കര്‍- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ആര്യന് ജുയാല്‍-ബാറ്റര്‍-30 ലക്ഷം
ഡിഗ്വേശ് സിങ്-ബൗളര്‍-30 ലക്ഷം
ഹിമ്മത്ത് സിങ്-ബാറ്റര്‍-30 ലക്ഷം
മുംബൈ ഇന്ത്യന്‍സ്
ജസ്പ്രീത് ബുംറ-ഓള്‍റൗണ്ടര്‍-18 കോടി
ഹര്‍ദിക് പാണ്ഡ്യ-ബാറ്റര്‍-16.35 കോടി
സൂര്യകുമാര്‍ യാദവ്-ബാറ്റര്‍-16.35 കോടി
രോഹിത് ശര്‍മ-ബാറ്റര്‍-16.30 കോടി
ട്രെന്റ് ബോള്‍ട്ട്-ബൗളര്‍-12.50 കോടി
ദീപക് ചാഹര്‍- ബൗളര്‍- 9.25 കോടി
തിലക് വര്‍മ-ഓള്‍റൗണ്ടര്‍-8 കോടി
നമന്‍ ധിര്‍-ഓള്‍റൗണ്ടര്‍-5.25 കോടി
വില്‍ ജാക്ക്സ്- ഓള്‍റൗണ്ടര്‍- 5.25 കോടി
എഎം. ഗസാന്‍ഫര്‍- ബൗളര്‍- 4.80 കോടി
റോബിന് മിന്‍സ്-ബാറ്റര്‍-65 ലക്ഷം
കരണ്‍ ശര്‍മ-ബൗളര്‍-50 ലക്ഷം
വിഘ്നേഷ് പുതുര്‍- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ബിവോണ് ജേക്കബ്സ്- ബാറ്റര്‍- 30 ലക്ഷം
സത്യനാരായണ രാജു- ബൗളര്‍- 30 ലക്ഷം
രാജ് ബവ- ഓള്‍റൗണ്ടര്‍- 30 ലക്ഷം
അശ്വനി കുമാര്‍- ബൗളര്‍- 30 ലക്ഷം
അര്ജുന് ടെന്‍ഡുല്‍ക്കര്‍- ബൗളര്‍- 30 ലക്ഷം
കൃഷ്ണന് ശ്രീജിത്ത്- ബാറ്റര്‍- 30 ലക്ഷം
പഞ്ചാബ് കിങ്സ്
ശ്രേയസ് അയ്യര്‍-ബാറ്റര്‍-26.75 കോടി
അര്‍ഷദീപ് സിങ്-ബൗളര്‍-18 കോടി
യുസ്വേന്ദ്ര ചാഹല്‍-ബൗളര്‍-18 കോടി
മാര്‍ക്കസ് സ്റ്റോയിനിസ്-ഓള്‍റൗണ്ടര്‍-11 കോടി
മാര്‍കോ ജെന്സന്- ഓള്‍റൗണ്ടര്‍- 7 കോടി
ശശാങ്ക് സിങ്-ഓള്‍റൗണ്ടര്‍-5.5 കോടി
നേഹാല്‍ വധേര-ബാറ്റര്‍-4.20 കോടി
ഗ്ലെന്‍ മാക്സ്വെല്-ഓള്‍റൗണ്ടര്‍-4.20 കോടി
പ്രഭ്സിംറാന് സിങ്-ബാറ്റര്‍-4 കോടി
പ്രിയാംശ് ആര്യ- ഓള്‍റൗണ്ടര്‍- 3.8 കോടി
ജോസ് ഇംന്ഗ്ലിസ്- ബാറ്റര്‍- 2.60 കോടി
അസമുള്ള ഒമാര്സൈ-ഓള്‍റൗണ്ടര്‍-2.40 കോടി
ലോക്കി ഫെര്ഗൂസണ്- ബൗളര്‍- 2 കോടി
വിജയകുമാര്‍ വൈശാഖ്-ബൗളര്‍-1.80 കോടി
യാഷ് ഠാക്കൂര്‍-ബൗളര്‍-1.60 കോടി
ഹര്‍പ്രീത് ബ്രാര്‍-ഓള്‍റൗണ്ടര്‍-1.50 കോടി
ആരോണ്‍ ഹാര്‍ഡി- ഓള്‍റൗണ്ടര്‍- 1.25 കോടി
വിഷ്ണു വിനോദ്-ബാറ്റര്‍-95 ലക്ഷം
കുല്‍ദീപ് സെന്‍- ബൗളര്‍- 80 ലക്ഷം
സേവ്യര്‍ ബാര്ട്ലെറ്റ്- ബൗളര്‍- 80 ലക്ഷം
സൂര്യാംശ് ഷെഡ്ഗെ- ഓള്‍റൗണ്ടര്‍- 30 ലക്ഷം
പ്ലാല അവിനാശ്- ബാറ്റര്‍- 30 ലക്ഷം
മുഷീര്‍ ഖാന്- ഓള്‍റൗണ്ടര്‍- 30 ലക്ഷം
ഹര്‍ണൂര്‍ സിങ്- ബാറ്റര്‍- 30 ലക്ഷം
പ്രവീണ്‍ ദുബെ- ഓള്‍റൗണ്ടര്‍- 30 ലക്ഷം
രാജസ്ഥാന് റോയല്‍സ്
യശസ്വി ജയ്സ്വാള്‍-ഓള്‍റൗണ്ടര്‍-18 കോടി
സഞ്ജു സാംസണ്-ബാറ്റര്‍-18 കോടി
ധ്രുവ് ജുറല്‍-ബാറ്റര്‍-14 കോടി
റിയാന്‍ പരാഗ്-ഓള്‍റൗണ്ടര്‍-14 കോടി
ജൊഫ്ര ആര്‍ച്ചര്‍-ബൗളര്‍-12.5 കോടി
ഷിമ്രോണ്‍ ഹെറ്റ്മേയര്‍-ബാറ്റര്‍-11 കോടി
തുഷാര്‍ ദേശ്പാണ്ഡെ- ബൗളര്‍- 6.50 കോടി
വാനിന്‍ഡു ഹസരംഗ-ബൗളര്‍-5.25 കോടി
മഹീഷ് തീക്ഷ്ണ-ബൗളര്‍-4.4 കോടി
നിതീഷ് റാണ- ഓള്‍റൗണ്ടര്‍- 4.20 കോടി
സന്ദീപ് ശര്‍മ-ബൗളര്‍-4 കോടി
ഫസല്‍ ഹഖ് ഫറൂഖി- ബൗളര്‍- 2 കോടി
ക്വേന മഫാക- ബൗളര്‍- 1.50 കോടി
ആകാഷ് മധ്വാല്‍-ബൗളര്‍-1.20 കോടി
വൈഭവ് സൂര്യവംശി- ബാറ്റര്‍- 1.10 കോടി
ശുഭം ദുബെ- ബാറ്റര്‍- 80 ലക്ഷം
യുധ്വിര്‍ സിങ്- ഓള്‍റൗണ്ടര്‍- 35 ലക്ഷം
കുനാല്‍ സിങ് റാഥോഡ്- ബാറ്റര്‍- 30 ലക്ഷം
അശോക് ശര്‍മ- ബൗളര്‍- 30 ലക്ഷം
കുമാര്‍ കാര്‍ത്തികേയ-ബൗളര്‍-30 ലക്ഷം
റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു
വിരാട് കോലി-ബാറ്റര്‍- 21 കോടി
ജോഷ് ഹേസല്‍വുഡ്-ബൗളര്‍-12.50 കോടി
ഫില്‍ സാള്‍ട്ട്-ബാറ്റര്‍-11.5 കോടി
രജത് പട്ടിദാര്‍-ബാറ്റര്‍-11 കോടി
ജിതേഷ് ശര്‍മ-ബാറ്റര്‍-11 കോടി
ലിയാം ലിവിങ്സ്റ്റോണ്‍-ഓള്‍റൗണ്ടര്‍-8.75 കോടി
രസിഖ് സലാം-ബൗളര്‍-6 കോടി
യഷ് ദയാല്‍-ബൗളര്‍-5 കോടി
ടിം ഡേവിഡ്- ഓള്‍റൗണ്ടര്‍- 3 കോടി
സുയാഷ് ശര്‍മ-ബൗളര്‍-2.6 കോടി
ജേക്കബ് ബേഥല്‍- ഓള്‍റൗണ്ടര്‍- 2.60 കോടി
ദേവദത്ത് പടിക്കല്‍- ബാറ്റര്‍- 2 കോടി
നുവാന്‍ തുഷാര-ബൗളര്‍-1.6 കോടി
റൊമാരിയോ ഷെപ്പേര്‍ഡ്-ഓള്‍റൗണ്ടര്‍-1.5 കോടി
ലുങ്കി എന്‍ഗിഡി- ബൗളര്‍- 1 കോടി
സ്വപ്നില്‍ സിങ്- ഓള്‍റൗണ്ടര്‍- 50 ലക്ഷം
അഭിനന്ദന് സിങ്- ബൗളര്‍- 30 ലക്ഷം
സ്വസ്തിക ചികാര- ബാറ്റര്‍- 30 ലക്ഷം
മോഹിത് റാഥി- ബൗളര്‍- 30 ലക്ഷം
മനോജ് ബന്ധാംഗെ- ഓള്‍റൗണ്ടര്‍- 30 ലക്ഷം
സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഹെന്റിച്ച് ക്ലാസെന്-ബാറ്റര്‍-23 കോടി
പാറ്റ് കമ്മിന്‍സ്-ഓള്‍റൗണ്ടര്‍-18 കോടി
അഭിഷേക് ശര്‍മ-ഓള്‍റൗണ്ടര്‍-14 കോടി
ട്രാവിസ് ഹെഡ്-ബാറ്റര്‍-14 കോടി
ഇഷാന് കിഷന്-ബാറ്റര്‍-11.25 കോടി
മുഹമ്മദ് ഷമി-ബൗളര്‍-10 കോടി
ഹര്‍ഷല്‍ പട്ടേല്‍-ഓള്‍റൗണ്ടര്‍-8 കോടി
നിതേഷ് കുമാര്‍ റെഡ്ഡി-ഓള്‍റൗണ്ടര്‍-6 കോടി
രാഹുല്‍ ചഹാര്‍-ബൗളര്‍-3.2 കോടി
അഭിനവ് മനോഹര്‍-ബാറ്റര്‍-3.2 കോടി
ആഡം സാമ്പ-ബൗളര്‍-2.4 കോടി
സിമര്‍ജീത് സിങ്-ബൗളര്‍-1.50 കോടി
ഇഷാന് മലിംഗ- ബൗളര്‍- 1.20 കോടി
ബ്രയ്ഡന്‍ കാഴ്സെ- ഓള്‍റൗണ്ടര്‍- 1 കോടി
ജയദേവ് ഉനദ്ഘട്- ബൗളര്‍- 1 കോടി
കമിന്ദു മെന്‍ഡിസ്- ഓള്‍റൗണ്ടര്‍- 75 ലക്ഷം
സീഷാന്‍ അന്‍സാരി- ബൗളര്‍- 40 ലക്ഷം
അനികേത് വെര്‍മ- ബാറ്റര്‍- 30 ലക്ഷം
അതര്‍വ തായ്ഡെ-ബാറ്റര്‍-30 ലക്ഷം
സച്ചിന് ബേബി- ബാറ്റര്‍- 30 ലക്ഷം
Content Highlights: IPL Mega Auction Day 1
Published: 25 Nov 2024, 10:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented