സിഡ്‌നി: 2018-ലെ സാൻഡ് പേപ്പർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയയുടെ മുൻ താരം ഡേവിഡ് വാർണർ. ഓസ്‌ട്രേലിയയുടെ ബൗളർമാരായ ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ മന:പൂർവ്വം ചോദ്യം ചെയ്യാതിരുന്നതാണെന്ന സംശയമുണ്ടെന്ന് വാർണർ വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് വാർണർ ഇക്കാര്യം പറയുന്നത്.

To advertise here,

സംഭവത്തെ കുറിച്ച്് ബൗളർമാർക്ക് യാതൊരു അറിവിലുമില്ലായിരുന്നു എന്ന വാദം നിലനിർത്താൻ വേണ്ടി മാത്രമുള്ള ഒളിച്ചുകളി ആയിരുന്നു അന്വേഷണമെന്നും വാർണർ ആരോപിക്കുന്നു.

'ആരെയൊക്കെ കുറ്റക്കാരാക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തുടക്കത്തിലേ തീരുമാനിച്ചിരുന്നു. അതിന് അനുസരിച്ച് ഒരു അന്വേഷണം നടത്തുകയാണ് ചെയ്തത്. ഹേസൽവുഡ്, സ്റ്റാർക്ക്, ലിയോൺ എന്നിവരെ അവർ ചോദ്യം ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് ബൗളർമാർക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വാദിക്കുന്നത്. ആ കള്ളക്കഥ അവർ ഇപ്പോഴും നിലനിർത്താൻ ശ്രമിക്കുകയാണ്. ഇതിൽ വലിയൊരു ഒളിച്ചുകളി മണക്കുന്നുണ്ട്.'-വാർണർ കൂട്ടിച്ചേർത്തു.

മുൻ ഓസ്‌ട്രേലിയൻ താരം ഉസ്മാൻ ഖ്വാജയുടെ 'സബർ' എന്ന ആത്മകഥ പുറത്തിറങ്ങിയതോടെയാണ് പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചർച്ചയായത്. ശിക്ഷിക്കപ്പെട്ട താരങ്ങൾക്കൊപ്പം ടീമിലെ മറ്റ് ചിലർക്കും ഇതിനെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇത് തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരുന്നു.