നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ കരുത്തോടെ ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു.

To advertise here,

ഓപ്പണർമാരായ സ്മൃതി മന്ദാന, ഷഫാലി വർമ, റിച്ച ഘോഷ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്. 45 പന്തിൽ നിന്ന് ഏഴ് സിക്‌സും അഞ്ച് ഫോറുമടക്കം 79 റൺസെടുത്ത സ്മൃതിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഷഫാലി 29 പന്തിൽ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 48 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച് വെറും 22 പന്തിൽ നിന്ന് 49* റൺസെടുത്ത റിച്ചാ ഘോഷാണ് ഇന്ത്യൻ സ്‌കോർ 216-ൽ എത്തിച്ചത്. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിങ്‌സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 19 റൺസെടുത്ത് പുറത്തായി.

ഏഷ്യകപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.