ദുബായ്: അടുത്തവർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തുവിട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് ഐ.സി.സി. ഔദ്യോഗിക മത്സരക്രമം പുറത്തുവിട്ടത്. ഫെബ്രുവരി 19-ന് കറാച്ചിയിലാണ് ഉദ്ഘാടനമത്സരം. ആദ്യമത്സരത്തിൽ പാകിസ്താൻ ന്യൂസീലൻഡിനെ നേരിടും.
ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെ ഹൈബ്രിഡ് മോഡലിലാണ് ചാമ്പ്യൻഷിപ്പ്. ഫെബ്രുവരി 20-നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫെബ്രുവരി 23-നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ദുബായിൽവെച്ചായിരിക്കും ഇന്ത്യയുടെ മത്സരങ്ങളെല്ലാം. മത്സരിക്കുന്ന എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് എ-യിൽ പാകിസ്താൻ, ഇന്ത്യ, ന്യൂസീലാൻഡ്, ബംഗ്ലാദേശ് എന്നിവരും ഗ്രൂപ്പ് ബി-യിൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ ടീമുകളും ഉൾപ്പെടുന്നു.
ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ മാർച്ച് ഒമ്പതിന് ദുബായിൽ വെച്ചായിരിക്കും ഫൈനൽ. അല്ലാത്തപക്ഷം, ലാഹോറിലാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. സെമിഫൈനലിനും ഫൈനൽ മത്സരത്തിനും റിസർവ് ദിവസങ്ങളുണ്ടാകും.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകളെ തങ്ങള്‍ നിര്‍ബന്ധിക്കില്ലെന്നാണ് ഐ.സി.സി നിലപാടെടുത്തത്.
Content Highlights: Champions Trophy 2025 Schedule Announced, India To Face Pakistan In Dubai
Published: 24 Dec 2024, 06:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented