ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ശ്രേയസ് അയ്യർ ടീമിനെ നയിക്കുമ്പോൾ ഉപനായകനായി തിലക് വർമയും ടീമിലുണ്ട്. സെപ്റ്റംബർ 13 നാണ് പരമ്പര ആരംഭിക്കുന്നത്.

To advertise here,

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽനിന്ന് ഒഴിവാക്കിയ സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയതാണ് പ്രധാനമാറ്റം. സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും ടീമിലുണ്ട്. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ. ശിവം ദുബെയും അക്ഷർ പട്ടേലും ഓൾറൗണ്ടർമാരായി ടീമിലിടം നേടിയിട്ടുണ്ട്. നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവർ ടീമിലുണ്ടെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ പരമ്പരയിൽ കളിക്കൂ.

മൂന്ന് മത്സരങ്ങളടങ്ങിയതാണ് ടി20 പരമ്പര. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് മത്സരങ്ങൾ. ഡൽഹിയിലാണ് എല്ലാ മത്സരങ്ങളും.

ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി*, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ*, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ*, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ*