ഡല്‍ഹി: ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയ്. അടുത്തിടെ കഴിഞ്ഞ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനമാണ് താരത്തിന് നേട്ടമായത്. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബിഷ്‌ണോയിയാണ്. 699- റേറ്റിങ്ങാണ് ബിഷ്‌ണോയ്ക്കുള്ളത്.
ബൗളര്‍മാരില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് രണ്ടാമത്. 692-റേറ്റിങ്ങാണ് താരത്തിനുള്ളത്. 679-റേറ്റിങ്ങോടെ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക മൂന്നാമതാണ്.
ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവാണ് ഒന്നാമത്. 855-റേറ്റിങ്ങാണ് താരത്തിനുള്ളത്. 787-റേറ്റിങ്ങുമായി പാക് വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് രണ്ടാമത്. നേരത്തേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത് സൂര്യകുമാര്‍ യാദവിന്റെ നായകത്വത്തിലാണ്. 4-1 നാണ് ഓസീസിനെതിരായ പരമ്പര വിജയം.
ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാമതും അഫ്ഗാന്‍ താരം മുഹമ്മദ് നബി രണ്ടാമതുമാണ്. ഷാക്കിബിന് 272 റേറ്റിങ്ങും നബിയ്ക്ക് 210 റേറ്റിങ്ങുമാണ് നിലവിലുള്ളത്.
Content Highlights: ICC T20I Rankings Ravi Bishnoi new No. 1 bowler
Published: 06 Dec 2023, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented