ലാഹോര്‍: ഒക്ടോബറില്‍ യു.എ.ഇ.യില്‍ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിനായുള്ള പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റനായി ഫാത്തിമ സനയെ പ്രഖ്യാപിച്ചു. നിദ ദറിനെ മാറ്റി പാക് ക്രിക്കറ്റ് ബോര്‍ഡാണ് സനയുടെ പേര് മുന്നോട്ടുവെച്ചത്. നേരത്തേ പാകിസ്താന്റെ ആഭ്യന്തര ലീഗില്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇരുപത്തിരണ്ടുകാരിയായ സന. അതേസമയം, നിദ ദറിനെ ടീം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ മൂന്നുമുതല്‍ 20 വരെ യു.എ.ഇ.യിലാണ് വനിതാ ടി20 ലോകകപ്പ് നടക്കുന്നത്. നേരത്തേ ബംഗ്ലാദേശില്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റ് രാജ്യത്ത് നടക്കുന്ന സംഘര്‍ഷം കണക്കിലെടുത്ത് യു.എ.ഇ.യിലേക്ക് മാറ്റുകയായിരുന്നു.
ബൗളിങ് ഓള്‍റൗണ്ടറായ സന, പാകിസ്താനുവേണ്ടി 41 ഏകദിനങ്ങളും 40 ടി20-കളും കളിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ക്രിസ്റ്റ്ചര്‍ച്ചില്‍ ന്യൂസീലന്‍ഡിനെതിരേ നടന്ന ഏകദിന മത്സരത്തില്‍ പാകിസ്താന്‍ സൂപ്പര്‍ ഓവറില്‍ ജയിച്ചിരുന്നു. അന്ന് ടീമിനെ നയിച്ചിരുന്നത് സനയായിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ യിലാണ് പാകിസ്താനുള്ളത്.
പാകിസ്താന്‍ സ്‌ക്വാഡ്: ഫാത്തിമ സന (ക്യാപ്റ്റന്‍), അലിയ റിയാസ്, ദിയാന ബയ്ഗ്, ഗുല്‍ ഫെറോസ, ഇറം ജാവേദ്, മുനീബ അലി (വിക്കറ്റ് കീപ്പര്‍), നശ്ര സുന്ധു, നിദ ദര്‍, ഒമൈമ സൊഹൈല്‍, സദഫ് ഷമാസ്, സാദിയ ഇഖ്ബാല്‍, സിദ്ര അമിന്‍, സയിദ അറൂബ് ഷാ, തസ്മിയ റുബാബ്, തൂബ ഹസന്‍. ട്രാവലിങ് റിസര്‍വ്‌സ്: നാജിഹ അല്‍വി (വിക്കറ്റ് കീപ്പര്‍). നോണ്‍ ട്രാവലിങ് റിസര്‍വ്‌സ്: റമീന്‍ ഷമീം, ഉമ്മ ഹാനി.
Content Highlights: fatima sana named pakistan skipper for womens t20 world cup
Published: 25 Aug 2024, 07:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented