
ലണ്ടൻ: ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വയറ്റും സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ പേസ് ബൗളറായ അർജുന്റെ പന്തുകൾ നേരിടാൻ ഡാനിയേലക്ക് പേടിയാണ്. അർജുന്റെ വേഗതയേറിയ പന്തുകൾ പലപ്പോഴും അപകടമേറിയതാണെന്ന് ഡാനിയേല പറയുന്നു.
ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് സച്ചിനേയും അർജുനേയും ഡാനിയേല ആദ്യമായി പരിചയപ്പെടുന്നത്. ഇത് 2009-ലോ 2010-ലോ ആണ്. അന്ന് എം.സി.സിയുടെ യുവ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം എത്തിയതായിരുന്നു ഡാനിയേല. 'അന്ന് നെറ്റ്സിൽ പരിശീലനമുണ്ടായിരുന്നു. ഞാൻ നേരെ നെറ്റ്സിൽ പോയി അർജുനേയും സച്ചിനേയും പരിചയപ്പോട്ടു. ഹലോ, എന്റെ പേര് ഡാനി...എന്നു പറഞ്ഞു കൈ കൊടുത്തു.' ക്രിക്കറ്റ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ ഡാനിയേല പറയുന്നു.
'അന്ന് അർജുൻ ചെറിയ കുട്ടിയായിരുന്നു. ഗൂഗിളിൽ എവിടെയോ ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോയുണ്ട്. ആ ദിവസം ഞാൻ അർജുന് പന്ത് എറിഞ്ഞുകൊടുത്തു. അവൻ നന്നായി ബാറ്റു ചെയ്തു. അതിനുശേഷം സച്ചിനും അർജുനും നെറ്റ്സിൽ പരിശീലനത്തിനുണ്ടെങ്കിൽ ഞാൻ എപ്പോഴും പോയി സംസാരിക്കും. അർജുനോട് ബോൾ ചെയ്തു തരുമോ എന്നു ചോദിക്കും. ഇപ്പോൾ അവൻ വളരെ വേഗതയുള്ള ബൗളറായി. ബൗൺസർ എറിഞ്ഞ് നിന്റെ തല ഞാൻ തിരിക്കും എന്ന് അവൻ എപ്പോഴും പറയും. ഇപ്പോൾ അവന്റെ പന്തുകൾ നേരിടുന്നത് എനിക്ക് ഇഷ്ടമല്ല. അത് വളരെ അപകടം പിടിച്ചതാണ്.' ഡാനിയേല കൂട്ടിച്ചേർത്തു.
2018 ജൂലൈയിൽ ശ്രീലങ്കയിൽ നടന്ന യൂത്ത് ടെസ്റ്റ് മാച്ചിൽ ഇന്ത്യയുടെ അണ്ടർ-19 ടീമംഗമായിരുന്നു അർജുൻ. 2019-ൽ മുംബൈ ട്വന്റി-20 ലീഗിൽ ആകാശ് ടൈഗേഴ്സിന് വേണ്ടിയും അർജുൻ കളിച്ചു.
content highlights: Danielle Wyatt Arjun Tendulkar Sachin Tendulkar Cricket
Published: 17 Jun 2020, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented